“എന്നെ ഏൽപ്പിച്ച ജോലി ഞാൻ ചെയ്‌തു ; ഞാൻ ആരോടും മാപ്പ് പറയില്ല ; ഞാനും ഒരു അയ്യപ്പ വിശ്വാസിയാണ് ” യദീഷ് ചന്ദ്ര വിവാദങ്ങളോട് പ്രതികരിക്കുന്നു ;

home-slider kerala politics

തന്നെ ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ആക്ഷേപങ്ങളോട് പ്രതികരിച്ചു നിലക്കല്‍ സ്‌പെഷല്‍ ഓഫിസര്‍ എസ് പി യതീഷ് ചന്ദ്ര. ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ തെറ്റാണ്. കേന്ദ്രമന്ത്രിയെ തടഞ്ഞതടക്കമുള്ള സംഭവങ്ങളില്‍ നടപടി ഉണ്ടായെന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞു.

ശബരിമലയില്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ച ജോലിയാണ് ചെയ്തത്. ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ല. അങ്ങനെ ഉണ്ടായെങ്കില്‍ മാത്രമല്ലേ നടപടി ഉണ്ടാകേണ്ട കാര്യമുള്ളൂ എന്ന് അദ്ദേഹം ചോദിച്ചു. നവംബര്‍ 30 വരെ ഡ്യൂട്ടിയില്‍ ഉണ്ടാകും. അടുത്ത ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കും വരെ നിലയ്ക്കലില്‍ തന്നെ ഉണ്ടാകും. പുതിയ സാഹചര്യത്തില്‍ തീര്‍ത്ഥാടനം നടക്കുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ ക്രമപ്പെടുത്തേണ്ടി വരും. അതിനുള്ള നടപടികള്‍ മാത്രമാണ് ചെയ്തത്.

ആദ്യഘട്ട ജോലികള്‍ വെല്ലുവിളി ആയിരുന്നു. അത് സ്വീകരിച്ചു. താന്‍ ഒരു പൂര്‍ണ അയ്യപ്പ വിശ്വാസിയാണ്. എന്നാല്‍ ഈ തീര്‍ത്ഥാടന കാലത്ത് ഇനിയും ഇവിടേക്ക് ഡ്യൂട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *