എന്നെ അറസ്റ്റു ചെയ്‌തത്‌ ഞൻ ഭക്ഷണം കഴിക്കുമ്പോൾ ; അവർ പറയുന്നത് പച്ചക്കള്ളം ; ജാമ്യം കിട്ടിയ രാഹുൽ ഈശ്വർ പ്രതികരിക്കുന്നു

home-slider kerala news

രാഹുല്‍ ഈശ്വറിനു ജാമ്യം ലഭിച്ചു. ശബരിമലയില്‍ യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു.

പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഗ്രാമന്യായാലയത്തെ സമീപിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകര്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ അടിയന്തര ജാമ്യഹര്‍‌ജി നല്‍കുകയായിരുന്നു. പൊലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് രാഹുല്‍ ആരോപിച്ചത്. സന്നിധാനത്തു ഭക്ഷണം കഴിക്കുമ്ബോഴാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പൊളിന്‍ കൊണ്ടു മൂടിയാണു കൊണ്ടു പോയതെന്നും രാഹുല്‍ പറഞ്ഞിരുന്നു. നടുവിന് ഉണ്ടായിരുന്നു പ്രശ്നം കൂടിയതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാഹുല്‍ ചികിത്സ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *