ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതിെന്റ പ്രദര്‍ശനം വിലക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ സമര്‍പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത് . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ചാണ് വിധി നിർണയിച്ചത്.
കേസില്‍ ചിത്രത്തിെന്റ നിര്‍മാതാക്കള്‍ക്കു വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ്. അദ്ദേഹം കേസ് പരിഗണിക്കുന്നതിനെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരു സംസ്ഥാനങ്ങളും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളോടും കേസില്‍ കക്ഷി ചേരാന്‍ രാജസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇൗ മാസം 25നാണ് പത്മാവത് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.