ഉത്തര കൊറിയന്‍ നിലപാടിനെ സ്വാഗതംചെയ്ത് യു.എന്നും യു.എസും, സുരക്ഷ ഉറപ്പുനല്‍കിയാല്‍ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കുന്നത് പരിഗണിക്കാമെന്ന ഉത്തര കൊറിയന്‍ നിലപാടിനെയാണ് സ്വാഗതം ചെയ്തത് . യു.എന്നും യു.എസും. സമാധാനശ്രമങ്ങള്‍ക്ക് ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ അടുത്ത മാസം തീരുമാനിച്ച ചര്‍ച്ചയെ ഉപയോഗപ്പെടുത്താന്‍ എല്ലാവിഭാഗവും സന്നദ്ധമാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അേന്റാണിയോ ഗുട്ടറസ് പറഞ്ഞു.
ആണവമുക്തവും സുസ്ഥിരവുമായ കൊറിയന്‍ ഉപഭൂഖണ്ഡത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് പുതിയ നിലപാടുകള്‍ പാതയൊരുക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തിയ ദക്ഷിണ കൊറിയന്‍ സംഘത്തോടാണ് ആണവപദ്ധതികളുടെ കാര്യത്തില്‍ ചര്‍ച്ചക്കുള്ള സന്നദ്ധത ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചത്. അടുത്ത മാസം ഇരുരാജ്യങ്ങളിലെയും ഉന്നതനേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചക്കും സമയം തീരുമാനിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുെട നിലപാട് ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രസ്താവിച്ചു. എന്തുസംഭവിക്കുമെന്ന് കണ്ടറിയാമെന്നും ഇത് ലോകത്തിന് മഹത്തായ കാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയുമായുള്ള ബന്ധത്തില്‍ ശുഭാപ്തിക്ക് സമയമായില്ലെന്നും തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു. യു.എസുമായി അടുത്തബന്ധം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തര കൊറിയന്‍ വിഷയത്തില്‍ അമേരിക്കയും ദക്ഷിണ കൊറിയയും ഒരേ നിലപാടിലായിരിക്കുമെന്നും പറഞ്ഞു.
കൊറിയന്‍ ഉഭയകക്ഷി ബന്ധത്തില്‍ മുന്നേറ്റത്തിന് കാരണമായ പ്യോങ്യാങ് ശീതകാല ഒളിമ്ബിക്സിനെ പ്രകീര്‍ത്തിച്ച് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും രംഗത്തെത്തി. സംഘര്‍ഷത്തിലുള്ള രാജ്യങ്ങള്‍ തമ്മില്‍ സമാധാനം കൊണ്ടുവരാന്‍ കായിക മത്സരങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.