ഉപ തിരഞ്ഞെടുപ്പ് ഫലം: ഗോരഖ്​പുര്‍, ഫുല്‍പുര്‍ ലോകസഭാ മണ്ഡലങ്ങളിൽ വിജയം ആർക്ക്?

home-slider politics

 

ഉത്തര്‍പ്രദേശിലെ
ഗോരഖ്​പുര്‍, ഫുല്‍പുര്‍ ലോകസഭാ മണ്ഡലങ്ങളിൽ വോ​െട്ടണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ഫലം ഉച്ചയോടെ അറിയാനാവുമെന്നു തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ബി​ഹാ​റി​ലെ അ​രാ​രി​യ ലോ​ക്​​സ​ഭ മ​ണ്ഡ​ലത്തിലെയും ജനവിധി ഇന്നുച്ചയോടെ അറിയാം .

ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഉ​പ മു​ഖ്യ​മ​ന്ത്രി കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ എ​ന്നി​വ​ര്‍ സം​സ്​​ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തിരഞ്ഞെടുക്കപ്പെട്ട ശേ​ഷം രാ​ജി​വെ​ച്ച ഗോ​ര​ഖ്​​​പു​ര്‍, ഫു​ല്‍​പു​ര്‍ ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ ഉപ തിരഞ്ഞെടുപ്പ് ​ ന​ട​ന്ന​ത്. ഗോ​ര​ഖ്​​​പു​രി​ല്‍ പ​ത്ത്​ സ്​​ഥാ​നാ​ര്‍​ഥി​ക​ളും ഫു​ല്‍​പു​രി​ല്‍ 22 സ്​​ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി​രു​ന്നു മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ഗോ​ര​ഖ്​​​പു​രി​ല്‍ 43ഉം ​ഫു​ല്‍​പു​രി​ല്‍ 37.39ഉം ​ശ​ത​മാ​നം പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. ​ചി​ല ബൂ​ത്തു​ക​ളി​ല്‍ ​​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍​ക്ക്​ ത​ക​രാ​റു​ണ്ടെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നെ​ങ്കി​ലും വോ​െ​ട്ട​ടു​പ്പി​ന്​ ത​ട​സ്സ​മാ​വാ​തെ ഉ​ട​ന​ടി പു​തി​യ​തെ​ത്തി​ച്ച്‌​ പു​നഃ​സ്​​ഥാ​പി​ച്ചു.

ബി​ഹാ​റി​ലെ അ​രാ​രി​യ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ ന​ട​ന്ന ഉപ തിരഞ്ഞെടുപ്പിൽ 57 ശ​ത​മാ​നം പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. മു​ഹ​മ്മ​ദ്​ ത​സ്​​ലി​മു​ദ്ദീ​ന്‍ എം.​പി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ്​ ഉപ തിരഞ്ഞെടുപ്പ് ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *