ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വിധി.. രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ

home-slider kerala news

തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി ടി അജിത് കുമാര്‍, ഇകെ സാബു എന്നിവര്‍ക്ക് 6 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചിരിക്കുന്നു. ഫോര്‍ട്ട് സ്‌റ്റേഷനില്‍ വെച്ച്‌ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ഉദയകുമാറിനെ പോലീസുകാര്‍ ഉരുട്ടിക്കൊന്നുവെന്നാണ് കേസ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *