മുംബൈ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ആഭ്യന്തര ട്വന്‍റി-20 മത്സരത്തിനിടെയാണ് പരിശോധനയുണ്ടായിരുന്നത്. അതിൽ യൂസാഫ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് മാസത്തേക്കാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്.
യൂസാഫ് പറയുന്നത് താൻ തൊണ്ടവേദനയ്ക്കുള്ള മരുന്നാണ് അന്ന് കഴിച്ചന്നത് എന്നാണ്. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ ജാഗ്രത പാലിക്കുമെന്നും യൂസഫ് പത്താൻ പ്രതികരിച്ചു. വിലക്കിനെ തുടർന്ന് ഏപ്രിലിൽ ആരംഭിക്കുന്ന എെപിഎൽ മത്സരങ്ങളിൽ കളിക്കാൻ യൂസഫ് പത്താന് സാധിക്കില്ല.