തിരുവനന്തപുരം: ഉത്തരവ് വന്നെങ്കിലും സമരം തുടരുമെന്ന് ശ്രീജിത്ത്.
770 ദിവസമായി തുടരുന്ന തന്റെ സമരം സി.ബി.ഐ അന്വേഷണത്തിന്റെ വിജ്ഞാപനം ഇറങ്ങിയത് കൊണ്ട്മാത്രം അവസാനിപ്പിക്കില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ തന്നോട് ചെയ്തത് അനീതിയാണെന്നും ശ്രീജിത്ത് പറഞ്ഞു ഇപ്പോഴുണ്ടായ കാര്യങ്ങളൊക്കെ നേരത്തെ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമായിരുന്നതാണ്. എന്നാല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത് . സഹോദരന്‍ ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്ത് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങളില്‍ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള എം.വി.ജയരാജനില്‍ നിന്നും കൈപ്പറ്റിയ ശേഷമാണ് ശ്രീജിത്ത് ഇങ്ങനെ പറഞ്ഞത്. ആദ്യം കേസിന്റെ നടപടിക്രമങ്ങള്‍ തുടങ്ങട്ടെ. അന്വേഷണ ഉദ്യോഗസ്ഥരെയും അന്വേഷണത്തെയും നോക്കിയതിന് ശേഷം സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
