ഈ 12 നു വിക്രം ,സൂര്യ തീപ്പൊരി പോരാട്ടം ,

film news movies

ഈ മാസം പൊങ്കലിന് സൂപ്പർ പോരാട്ടം , ചിയാൻ വിക്രമും , നടിപ്പിന് നായകൻ സൂര്യയും തമ്മിലുള്ള കിടിലൻ പോരാട്ടമാണ് ഇനി കാണാനിരിക്കുന്നത് , തമിഴ് നാട്ടിന് പുറമെ കേരളത്തിലും ഏറെ ആരാധകരുള്ള ഇരുവരുടെയും ഏറെ കാലത്തിനെത്തുന്ന ചിത്രങ്ങളായ സ്കെച്ച് , താണ സെർന കൂട്ടം എന്നി ചിത്രങ്ങൾ തീയേറ്ററിലെത്തുന്നത് ഒരേ ദിവസം , ജനുവരി 12

ഇരുമുഖൻ എന്ന സൂപ്പർഹിറ്റിന് ശേഷം ഏകദേശം ഒരു വര്ഷങ്ങള്ക്കു ശേഷമാണ് ചിയാൻ വിക്രം ചിത്രം തീയേറ്ററുകളിലെത്തുന്നത് , വിജയ് ചന്ദർ ആണ് സ്കെച് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് . വിക്രം, തമന്ന, പ്രിയാങ്ക എന്നിവയാണ് പ്രധാന കഥാപാത്രങ്ങളാകുന്നത് , ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്ഹിറ് ആയിരുന്നു , ആശിർവാദ് സിനിമാസ് ആണ് വിക്രമിന്റെ സ്കെച്ച് കേരളത്തിൽ പ്രദര്ശനത്തിനെത്തിക്കുന്നത്.


അതെ സമയം അവസാന ചിത്രമായ സിംഗം 3 യുടെ പരാജയത്തിന് ശേഷമെത്തുന്ന സൂര്യ ചിത്രമെന്ന നിലയിൽ താണ സെർന കൂട്ടത്തിനു വൻ പ്രതീക്ഷയാണുള്ളത് , തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് ശിവയാണ് , നായികാ കഥാപാത്രം ചെയ്യുന്നത് കീർത്തി സുരേഷ് ആണ് , താണ സെർന കൂട്ടത്തിലെ സോഡാക്കു മേലെ എന്ന ഡപ്പാം കുത്തു സോങ് വൻ പ്രേക്ഷക പ്രീതിയാണ് നേടിയത് .

Leave a Reply

Your email address will not be published. Required fields are marked *