ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പൊതു ബജറ്റില്‍ രാജ്യത്തെ ആദായ നികുതിദായകര്‍ക്ക് നിരാശ. ആദായനികുതി പരിധിയിലും നികുതി നിരക്കുകളിലും മാറ്റം വരുത്താന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തയാറായില്ല. ഇതോടെ നിലവിലെ ആദായ നികുതി നിരക്കുകള്‍ അതേപടി തുടരും. രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുുള്ള വരുമാനക്കാര്‍ക്ക് 5%, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ 20%, പത്തു ലക്ഷത്തിനു മുകളില്‍ 30% നിരക്ക് തുടരും.
അതേസമയം, മെഡിക്കല്‍ റീഇംപേഴ്സമെന്‍റ് പരിധി 40,000 രൂപയാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാ ഇളവ് ഒരു ലക്ഷം രൂപയുമാക്കി. 100 കോടി വരെ വരുമാനമുള്ള കാര്‍ഷിക കമ്ബനികള്‍ക്ക് 100 ശതമാനം ടാക്സ് റിബേറ്റ് പ്രഖ്യാപിച്ചു. സ്ഥിരനിക്ഷേപത്തില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ വരുമാന ഇന്‍സെന്‍റീവ് പരിധി 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി.
കോര്‍പ്പറേറ്റ് നികുതി പരിധിയില്‍ ഇളവ്
ഇടത്തരം കമ്ബനികള്‍ക്ക് ആശ്വാസമേകി കോര്‍പ്പറേറ്റ് നികുതിയുടെ പരിധിയില്‍ ധനമന്ത്രി ജയ്റ്റ്ലി ഇളവ് പ്രഖ്യാപിച്ചു. 250 കോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്ബനികള്‍ 25 ശതമാനം നികുതി നല്‍കിയാല്‍ മതിയാവും. നേരത്തെ ഇത് 30 ശതമാനം ആയിരുന്നു.