ഈ രാജ്യം പോകുന്നത് ആപത്തിലേക്ക് ; സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ശ്രമം ; തെളിവുകളുമായി രാഹുൽഗാന്ധി ;

home-slider indian politics

സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേയ്ക്ക് നിയമിക്കുന്ന ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

ആര്‍.എസ്.എസ് താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനം നടക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടെന്നും ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഒാഫീസില്‍ നിന്നുള്ള കത്തും രാഹുല്‍ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *