ഈ അവസരത്തിൽ എന്തുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിക്കപ്പെടുന്നു ; കാരണങ്ങൾ ഇതൊക്കെ ; വായിക്കാം ; ഷെയർ ചെയ്യാം

home-slider indian kerala
പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ ഇടുക്കിയും വയനാടും വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് കേരളത്തിലെത്തുന്നത്.. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രമന്ത്രി കേരളത്തിലെത്തുമ്പോള്‍  അദ്ദേഹത്തെ സ്വീകരിക്കാന്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാതെ നേതാക്കള്‍ ഒരുമിച്ചുനിന്നു.. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജ്യേഷ്ഠാനുജന്‍മാരെപ്പോലെ തോളോട് തോള്‍ചേര്‍ന്നുനിന്ന് ദുരന്തബാധിതരെ ആശ്വസിപ്പിച്ചപ്പോള്‍ ആ ചിത്രം കേരളത്തിന് നല്‍കിയ ഊര്‍ജവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല.. ദുരന്തമുഖത്ത് മുഖ്യമന്ത്രി എങ്ങനെ ഇടപെടണമെന്നതിന് പിണറായി അന്നുമുതല്‍ തന്നെ പുതിയൊരു മാതൃക കാട്ടിത്തുടങ്ങിയിരുന്നു…
രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശന ശേഷം കേന്ദ്രം നൂറുകോടി സഹായധനം പ്രഖ്യാപിച്ചപ്പോള്‍ മുഖം കറുക്കാത്ത കേരളീയര്‍ ചുരുക്കമായിരിക്കും..1200 കോടി ചോദിച്ചവര്‍ക്ക് നൂറുകോടി വച്ചുനീട്ടിയാല്‍ ആര്‍ക്കാണ് സഹികെട്ടുപോകാത്തത്.? പലകോണുകളില്‍ നിന്ന് പ്രതിഷേധമുണ്ടായി.. പലരും പച്ചത്തെറി വിളിച്ചു.. പക്ഷെ അയാള്‍ ഒരു തരിപോലും വികാരവിക്ഷോഭത്തിനടിപ്പെട്ടില്ല.. ആദ്യഘട്ടത്തില്‍ തന്നെ നൂറുകോടി അനുവദിക്കുന്നത് വലിയ കാര്യമല്ലേ എന്നതായിരുന്നു പിണറായിയുടെ പ്രതികരണം ..
അന്നുതൊട്ടിന്നുവരെ കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് നീതികാട്ടിയെന്ന് പറയുക വയ്യ.. പക്ഷെ ഈ നിമിഷംവരെ കേന്ദ്രഗവണ്‍മെന്റിനെ പഴിപറയാനോ, ഒരക്ഷരം തെറ്റായി ഉച്ഛരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.. ഒരു പാഴ് വാക്ക് ഈ നേരം ഒരു ജനതയുടെ മേല്‍ എത്രവലിയ ആഘാതമാണുണ്ടാക്കുകയെന്ന് അദ്ദേഹത്തിനറിയാമായിരുന്നു .. പ്രധാനമന്ത്രിയിലും കേന്ദ്രഗവണ്‍മെന്റിലും വിശ്വാസമര്‍പ്പിച്ച് അവസാന നിമിഷംവരെ കാത്തിരിക്കുക എന്നതുതന്നെയാണ് ഈ ഘട്ടത്തില്‍ ചെയ്യാവുന്ന യുക്തിപരമായ കാര്യം…
ഇടുക്കിയും വയനാടും കടന്ന് പ്രളയം ഒരു മഹാദുരന്തമായി കേരളത്തെ വിഴുങ്ങാന്‍ തുടങ്ങിയ ആഗസ്റ്റ് 15 മുതല്‍ പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളത്രയും ചരിത്രത്തിന്റെ ഭാഗമാണ്.. ഇത്രമേല്‍ പക്വവും സുചിന്തിതവുമായ വാക്കുകള്‍ മറ്റൊരു ഭരണാധികാരിയില്‍ നിന്ന് ഇതിന് മുന്‍പ് കേട്ടിരുന്നോ എന്നുപോലും സംശയമുണ്ട്…
മുല്ലപ്പരിയാറിലെ വെള്ളമൊഴുക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി പ്രശ്നങ്ങളുണ്ടായിരുന്നു.. പേമാരിയും പ്രളയവും കേരളത്തെ വിഴുങ്ങുമ്പോള്‍ തന്നെ സുപ്രീം കൃടതിയില്‍ ഇതുസംബന്ധിച്ച് വാദങ്ങളുയര്‍ത്തേണ്ടി വന്നു.. ഇതിനിടയില്‍ ചിലദുഷ്ടജന്തുക്കള്‍ പ്രാദേശിക വികാരം കത്തിക്കാന്‍ നോക്കി.. മറ്റു ചില പാഴ്ജന്മങ്ങള്‍ മുല്ലപ്പെരിയാര്‍ പൊട്ടിയെന്നുവരെ വ്യാജ പ്രചരണങ്ങളിറക്കി.. ഇങ്ങനെയൊരുസന്ധിയില്‍ ഒരു ചെറിയ അക്ഷരത്തെറ്റുപോലും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയേനേ.. പക്ഷേ 15 ന് പിണറായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തമിഴ്നാടിന്റെ സഹകരണത്തെക്കുറിച്ച് മാത്രമാണ് കാര്യമായി സംസാരിച്ചത്.. ദുരന്തത്തെ മറികടക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളുടെ ഉദാരതയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു… അസാധാരണമായ ഒരു പ്രതിസന്ധിയില്‍ മറ്റു സംസ്ഥാനങ്ങളുടെ സഹകരണമുറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം മാധ്യമങ്ങളെ ഓര്‍മ്മപ്പെടുത്തി…
ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ അകാലതതില്‍ ഒടുങ്ങിപ്പോകുമോ എന്ന് നമ്മളെല്ലാം ഭയപ്പെട്ടു.. സജി ചെറിയാന്റെ കരച്ചലില്‍ മനസുലയത്തതായി ആരാണുണ്ടാവുക .? അത് എം എല്‍ എ യുടെ ആശങ്ക മാത്രമാണെന്നും സാധ്യമായ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.. പിന്നീട് നമ്മള്‍ കണ്ടത് വിവരണാതീതമായ കാഴ്ചകളാണ്.. സംസ്ഥനത്തിന്റെ മത്സ്യത്തൊഴിലാളി മേഖലയെ സര്‍വ്വ സജ്ജമായ ഒരു സൈന്യമായി രൂപപ്പെടുത്തിയതിനുപിന്നില്‍ സര്‍ക്കാരിന്റെ കരുത്തുറ്റ ആസൂത്രണവും നടപടികളുമുണ്ടായി..
മരണത്തില്‍ നിന്ന് പതിനായിരങ്ങള്‍ തിരിച്ചെത്തിയ ഈ രാത്രി മാധ്യമങ്ങളൈടെ സംശയം വെള്ളം കയറിയ വീടുകള്‍ ഇനിയെങ്ങനെ നേരാക്കിയെടുക്കുമെന്നതാണ്.. മുഖ്യമന്ത്രി എത്ര ആത്മവിശ്വാസത്തോടെയാണ് നാളെ നമ്മളെല്ലാം ഇറങ്ങുകയല്ലെ എല്ലാം നേരെയാക്കും എന്ന് പറഞ്ഞത്… കേരളം ക്ഷാമകാലത്തിലേക്കാണോ എന്ന ആശങ്ക ഉയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് എത്രമാത്രം ധീരതയോടെയാണ് കേരളത്തില്‍ ഒരു ക്ഷാമവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് അയാള്‍ മറുപടി പറഞ്ഞത്…
ഈ ദുരന്തദിനങ്ങളിലെല്ലാം പിണറായി മാധ്യമങ്ങളോട് ചോദിച്ചത് നിങ്ങളെന്തിനാണിങ്ങനെ നെഗറ്റീവായി ചിന്തിക്കുന്നത് എന്നായിരുന്നു.. അവരോട് വീണ്ടും വീണ്ടും തറപ്പിച്ചു പറഞ്ഞത് നമ്മള്‍ അതിജീവിക്കും എന്നത് മാത്രമായിരുന്നു… കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന ഒരു ജനതയോട് മരണത്തെക്കുറിച്ച് ചിന്തിക്കാനല്ല സാധ്യമായ ജീവിതത്തെക്കുറിച്ച് പ്രത്യാശ കൈവെടിയാതിരിക്കാനാണ് അയാള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നത്…
തോറ്റുപോകാത്തൊരു ജനതയുടെ തെല്ലും തെറ്റാത്തൊരു തെരഞ്ഞെടുപ്പായിരുന്നു അവരുടെ മുഖ്യമന്ത്രി…

Leave a Reply

Your email address will not be published. Required fields are marked *