ഇന്‍ഡിഗോയുടെ കൊച്ചി സര്‍വിസ്​ 11 മുതല്‍

home-slider travel

മസ്​കത്ത്​: ഇന്ത്യയും ഒമാനും തമ്മിലെ എയര്‍ ബബ്​ള്‍ ധാരണപ്രകാരം ബജറ്റ്​ വിമാന കമ്ബനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സും മസ്​കത്തില്‍ നിന്നു തിരിച്ചും സര്‍വിസ്​ നടത്തും. കൊച്ചിക്ക്​ പുറമെ ഡല്‍ഹി, ചെന്നൈ, ലഖ്​നോ, മുംബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ സര്‍വിസുകള്‍.

കൊച്ചിയിലേക്ക്​ ഒക്​ടോബര്‍ 11നാണ്​ സര്‍വിസ്​ തുടങ്ങുക. ഞായര്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും വിമാനങ്ങള്‍​. ഒക്​ടോബര്‍ 24 വരെ രണ്ട്​ പ്രതിവാര സര്‍വിസുകള്‍ക്കാണ്​ അനുമതിയുള്ളത്​. മസ്​കത്തില്‍ നിന്ന്​ കൊച്ചിയിലേക്ക്​ 80 റിയാല്‍ മുതലാണ്​ ഇന്‍ഡിഗോയില്‍ നിരക്ക്​.

എയര്‍ ബബ്​ള്‍ ധാരണപ്രകാരം എയര്‍ഇന്ത്യ എക്​സ്​പ്രസ്​ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വിസ്​ നടത്തുന്നുണ്ട്​. ഒമാന്‍ എയര്‍ കൊച്ചിയടക്കം മൂന്ന്​ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ്​ സര്‍വിസ്​ പ്രഖ്യാപിച്ചത്​. ബജറ്റ്​ വിമാന കമ്ബനിയായ സലാം എയര്‍ ആ​ക​െട്ട കോഴിക്കോടും തിരുവനന്തപുരവുമടക്കം ആറിടങ്ങളിലേക്കാണ്​ സര്‍വിസ്​ നടത്തുക. നവംബര്‍ 30 വരെയാണ്​ എയര്‍ ബബ്​ള്‍ കരാര്‍ ധാരണ നിലവിലുള്ളത്​. ധാരണപ്രകാരം ഒരു സെക്​ടറില്‍ 10,000 യാത്രക്കാര്‍ക്കാണ്​ അനുമതിയുള്ളത്

Leave a Reply

Your email address will not be published. Required fields are marked *