ഇന്ന് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്

home-slider kerala politics

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്കേസില്‍ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടത്തും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വെച്ച്‌ തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍ രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ്‌ നടത്തുക.

അക്രമസംഘത്തിലെ മറ്റു മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും ഊര്‍ജിതമായി നടക്കുന്നുണ്ട് .അക്രമി സംഘത്തിലെ മൂന്നാമന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി കഴിഞ്ഞു. കൊലപാതകത്തിനു ശേഷം ആകാശ് തില്ലങ്കേരിയിലെ ഒരു ക്ഷേത്രോത്സവത്തിനെത്തിയിരുന്നതായി അന്വേഷണ സംഘത്തിനു പറഞ്ഞു . മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷിക്കുന്നുണ്ട് . ഷുഹൈബിനെ ആക്രമിക്കുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന നൗഷാദ് ചെറുത്തു നിന്നതു പ്രതികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയതായും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പോയ ഷുഹൈബിനെ അക്രമിസംഘം പിന്നീടു തുരുതുരാ വെട്ടുകയായിരുന്നുവെന്നുമാണു പൊലീസ് വിലയിരുത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *