ഇംഫാല്‍: ഇന്ത്യന്‍ വികസനക്കുതിപ്പിനുള്ള ഏറ്റവും പുതിയ എഞ്ചിന്‍ വടക്കുകിഴക്കന്‍ മേഖലയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഇംഫാലിലെ മണിപ്പൂര്‍ സര്‍വകലാശാലയില്‍ നൂറ്റിയഞ്ചാം ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. പടിഞ്ഞാറന്‍ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കന്‍ മേഖലയും വികസിക്കാതെ രാജ്യത്തിന്റെ വളര്‍ച്ച പൂര്‍ണമാകില്ല. വടക്കുകിഴക്കന്‍ മേഖലയിലെ എട്ടില്‍ ഏഴു സംസ്ഥാനങ്ങളെയും റയില്‍പ്പാതകളാല്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. ഇംഫാലിനെ ബ്രോഡ് ഗേജ് പാതയുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലികളും തുടരുകയാണ്. പോലീസിലും സൈന്യത്തിലും വനിതകള്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ പ്രാതിനിധ്യം കൂടുന്നതായും പ്രധാനമന്ത്രി അറിയിച്ചു.