ഇന്ത്യയിൽ ഇനി 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ല;

home-slider indian

20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഓടാന്‍ 2020 മുതല്‍ അനുവദിക്കില്ല. ബസ്, ട്രക്ക്, ലോറി, ടാക്സി തുടങ്ങിയവയ്ക്ക് പ്രായപരിധി നിശ്ചയിച്ച്‌ കേന്ദ്രം. അപകടങ്ങള്‍ കുറയ്ക്കാനും യാത്രകള്‍ സുഗമമാക്കാനും മലിനീകരണം നിയന്ത്രിക്കാനുമാണ് പുതിയ പദ്ധതി. ഇതു പ്രകാരം 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഓടാന്‍ 2020 മുതല്‍ അനുവദിക്കില്ല. 2000നു മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങള്‍ 2020 നുശേഷം റോഡിലിറക്കാനാവില്ല. അതേസമയം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കില്ല.പ്രധാനമന്ത്രി, ഗതാഗത, ഘന വ്യവസായ, പരിസ്ഥിതി, ധന മന്ത്രിമാരും നിതി ആയോഗ് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നിയമം പ്രാബല്യത്തിലാകുന്നതോടെ ഏഴു ലക്ഷം വാണിജ്യ വാഹനങ്ങള്‍ നിരത്തു വിടും. 20 വര്‍ഷം കഴിഞ്ഞാല്‍ ഇവയുടെ രജിസ്ട്രേഷന്‍ സ്വയം റദ്ദാകുന്ന സംവിധാനവും ഏര്‍പ്പെടുത്തും. പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയത് വാങ്ങാന്‍ പത്തു ശതമാനം വിലക്കുറവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *