ഇന്ത്യന്‍ ടീമിന് മുന്‍പേ രഹാനെ ഇംഗ്ലണ്ടിലെത്തി ; അടുത്ത ദിവസം കളിക്കാനിറങ്ങും

news sports

ഇന്ത്യന്‍ സൂപ്പര്‍ താരം അജിങ്ക്യ രഹാനെ, കൗണ്ടി ടീമായ ഹാമ്ബ്ഷെയറിന് വേണ്ടി കളിക്കാനായി ഇംഗ്ലണ്ടിലെത്തി. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഐഡന്‍ മാര്‍ക്രത്തിന് പകരക്കാരനായാണ് രഹാനെയെ ഹാമ്ബ്ഷെയര്‍ ടീമിലെത്തിച്ചത്. നിലവില്‍ കൗണ്ടി ചാമ്ബ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിളില്‍ മുന്നിലുള്ള ഹാമ്ബ്ഷെയറിനെ രഹാനെയുടെ വരവ് കൂടുതല്‍ കരുത്തരാക്കും. നോട്ടിംഗ് ഹാം ഷെയറിനെതിരായ അടുത്ത മത്സരത്തില്‍ രഹാനെ കളിക്കുമെന്നാണ് സൂചന.

ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നതിന് ഒരാഴ്ച മുന്‍പാണ് കൗണ്ടി കളിക്കാന്‍ രഹാനെ അതേ നാട്ടിലേക്ക് തന്നെയെത്തിയിരിക്കുന്നത്. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച്‌ വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് മികച്ച ഫോമിലേക്കെത്താനാണ് രഹാനെയുടെ ശ്രമം. ഹാമ്ബ്ഷെയര്‍ ടീമിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും ഇത്തവണ രഹാനെ മാറും. തങ്ങളുടെ അടുത്ത മത്സരത്തിന് മൂന്ന് ദിനം മുന്‍പ് രഹാനെ ടീമിനൊപ്പംചേര്‍ന്ന കാര്യം ഹാമ്ബ്ഷെയര്‍ തന്നെയാണ് ഇന്നലെ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. Sports Malayalam

Leave a Reply

Your email address will not be published. Required fields are marked *