ഇന്തോനേഷ്യയിൽ വീണ്ടും സുനാമിയിൽ പെട്ട് 30 മരണം കൂടി .

home-slider indian news

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ സുലവേസി ദ്വീപില്‍ ഉണ്ടായ സുനാമിയില്‍ 30 പേരോളം കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഇവിടെ സുനാമിയുണ്ടായത്.

സുനാമിക്ക് മുന്‍പേ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്ബവും ഇവിടെ ഉണ്ടായിരുന്നു. അതിനുശേഷമാണ് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്.

സുനാമിയെ തുടര്‍ന്ന് ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. മാസങ്ങള്‍ക്ക് മുന്‍പ് സമീപ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സുനാമി ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടി.വി പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *