ഇനി സി കെ വിനീതില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് ? മോശം ഫോം മൂലം ടീമിൽ നിന്നും ഒഴിവാക്കുന്നു ;

football home-slider sports

ഇത്തവണത്തെ ഐഎസ്‌എല്‍ സീസണിലുടനീളം മോശം ഫോം കാഴ്ച്ചവച്ച മലയാളിയായ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീതിനെ ടീം ഒഴിവാക്കുന്നു എന്ന് പുതിയ വാർത്ത . തികച്ചും ഫോമൗട്ടിലായിരുന്ന വിനീതിനെ ഒഴിവാക്കണമെന്ന മുറവിളി സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നുവെങ്കിലും തീരുമാനത്തിന് എതിരായും ആളുകള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. വിനീതിനെ വിട്ടുകൊടുക്കാനായി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തതെന്ന് പ്രമുഖ സ്പോര്‍ട് പോര്‍ട്ടല്‍ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. വിനീത് ടീം വിടുമ്ബോള്‍ ക്ലബ്ബിന് ട്രാന്‍സ്ഫര്‍ ഫീസും നല്‍കേണ്ടതില്ല. അതായത് ആവശ്യമുള്ള ഏത് ടീമിനും ഇനി വിനീതിനെ വാങ്ങാം. വിനീതിന്റെ മേലുള്ള ‘പിടി’ മാനേജ്മെന്റ് ഒഴിവാക്കിയെന്നര്‍ത്ഥം.
എന്നാല്‍ വിനീതിന് അനുകൂലമായി ഏറെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ വെറും നാല് ഗോളുകള്‍ മാത്രം നേടുകയും അതിന്റെ പത്തിരട്ടി ഗോളവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തതിനേക്കുറിച്ച്‌ മറുവാദവുമുണ്ട്. അസിസ്റ്റുകളുടെ എണ്ണം പൂജ്യമായതിനാല്‍ വിനീത് ഒരു ടീംമാനല്ല എന്ന വിമര്‍ശനവും ഉയരുന്നു. എന്നാല്‍ ഒരു സീസണ്‍ മോശമായതിനാല്‍ ഇത്ര കടുത്ത നടപടിയിലേക്ക് പോകണോ എന്നാണ് എന്നാണ് വീനീത് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും കാത്തിരുന്ന് കാണാം

Leave a Reply

Your email address will not be published. Required fields are marked *