ഇനി മ​ന്ത്രി​യാ​കാ​ൻ ഞാനില്ല , : ഗ​ണേ​ഷ് കു​മാ​ർ

home-slider ldf news politics

 

 

തി​രു​വ​ന​ന്ത​പു​രം:പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്നും മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. എ​ൻ​സി​പി​യു​മാ​യി താ​ൻ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി​യ ഗ​ണേ​ഷ് കു​മാ​ർ, എ​ൽ​ഡി​എ​ഫി​നു താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി​യു​ടെ പ്ര​തി​നി​ധി​യാ​യി മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന റിപ്പോർട്ടുകളും കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ത​ള്ളി .

ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ചെ​യ​ർ​മാ​നാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ലയിക്കുന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. സം​സ്ഥാ​ന​ഘ​ട​ക​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ സ​മ​വാ​യ​മാ​യ​തോ​ടെ ദേ​ശീ​യ ത​ല​ത്തി​ൽ അ​ന്തി​മ ച​ർ​ച്ച​യ്ക്ക് ഇ​രു പാ​ർ​ട്ടി​ക​ളും ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും ജ​നു​വ​രി ആ​റി​ന് അ​ന്തി​മ ച​ർ​ച്ച​ക​ൾ​ക്കാ​യി ബാ​ല​കൃ​ഷ്ണ​പി​ള്ള മും​ബൈ​യ്ക്ക് പോ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു.

ല​യ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ അറിയിച്ചിരുന്നു അതായിരുന്നു ആളുകൾക്കിടയിൽ ചർച്ചാവിഷയമായതും . എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ ഏ​ത് ത​ലം വ​രെ​യെ​ത്തി എ​ന്ന​തി​ന് ഇ​രു പാ​ർ​ട്ടി​ക​ളും അറിയിച്ചിരുന്നില്ല . എ​ൻ​സി​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ തോ​മ​സ് ചാ​ണ്ടി വി​ഭാ​ഗ​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് പി​ന്നി​ൽ.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ച്ചു ക​ഴി​ഞ്ഞാ​ൽ പാ​ർ​ട്ടി​ക്ക് ഒ​രു എം​എ​ൽ​എ സ്ഥാ​നം കൂ​ടി ല​ഭി​ക്കും. ഇ​തു വ​ഴി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന എ​ൻ​സി​പി​യു​ടെ മ​ന്ത്രി​പ​ദ​വി​യി​ലേ​ക്ക് കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​നെ അ​വ​രോ​ധി​ക്കാ​നാ​ണ് തോ​മ​സ് ചാ​ണ്ടി​യും കൂ​ട്ട​രും ശ്ര​മി​ക്കു​ന്ന​ത്. എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​നു​കൂ​ലി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ മ​ന​സ് തു​റ​ന്നി​ട്ടി​ല്ല.

ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ങ്ങി ശ​ശീ​ന്ദ്ര​നും കാ​യ​ൽ കൈ​യേ​റ്റ​ത്തി​ന്‍റെ പേ​രി​ൽ തോ​മ​സ് ചാ​ണ്ടി​യും രാ​ജി​വ​ച്ച​തോ​ടെ എ​ൻ​സി​പി​ക്ക് നി​ല​വി​ൽ മ​ന്ത്രി​മാ​രി​ല്ല. ഇ​രു​വ​രു​ടെ​യും കേ​സു​ക​ൾ തീ​രാ​തെ മ​ന്ത്രി​പ​ദ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന സ്ഥി​തി​വ​ന്ന​തോ​ടെ​യാ​ണ് തോ​മ​സ് ചാ​ണ്ടി​യും കൂ​ട്ട​രും പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​ത്. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ​ഭാ പ്ര​വേ​ശ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​വും തോ​മ​സ് ചാ​ണ്ടി വി​ഭാ​ഗ​ത്തി​നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എന്തായാലും എല്ലാവാർത്തകളും തള്ളിയിരിക്കുകയാണ് മുൻ മല കൂടിയായ ഗണേഷ് കുമാർ ,

Leave a Reply

Your email address will not be published. Required fields are marked *