അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ കുറവ് വരുത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .ഇനി മുതല്‍ പരസ്പര പൂരകമായ നികുതി ആയിരിക്കും ചുമത്തുമെന്നും അദ്ദേഹം പ
റഞ്ഞു.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് 75 ശതമാനത്തോളവും നികുതി ചുമത്തുന്നു. എന്നാല്‍ അവിടെ നിന്നുള്ളവയ്ക്ക് അമേരിക്ക നികുതി ചുമത്തുന്നില്ല. അവര്‍ എത്രയാണോ നികുതി ചുമത്തുന്നത് അത്രയും തന്നെ അവരുടെ ഉത്പന്നങ്ങള്ക്ക് ഇവിടെയും നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അവര് 50 ശതമാനം ചുമത്തിയാല്‍ അമേരിക്ക അവരുടെ ഉത്പന്നങ്ങള്‍ക്കും 50 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ഇനി പരസ്പര പൂരകമായ നികുതിയായിരിക്കും നടപ്പിലാക്കുകയെന്നും ട്രംപ് വ്യക്തമാക്കി.