ഇനി തിരക്കില്ലാതെ ഇരുന്നു യാത്ര ചെയ്യാം: നിന്ന് യാത്ര ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിറക്കി

home-slider kerala news

കൊച്ചി: നിന്ന് യാത്ര ചെയ്യുന്നതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി . കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്സ്പ്രസ്സ് ബസുകളിലാണ് ഈ നിയമം പ്രാബല്യത്തിൽ വരുക . ഇനി ബസ്സിലെ സീറ്റുകള്‍ക്കനുസരിച്ചേ ആളെ കയറ്റാവൂവെന്നും കോടതി ഉത്തരവിട്ടു. കെഎസ്‌ആര്‍ടിസി യുടെ ആഡംബര ബസുകള്‍ക്കും ഉത്തരവ് ബാധകമാണ് .യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരുത്തരവ് ഹൈക്കോടതി പാസ്സാക്കിയത് .

എന്നാല്‍ ഉത്തരവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കെഎസ്‌ആര്‍ടിസിയെ കൂടുതല്‍ തളര്‍ത്തുമെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു .
ഇത് പ്രായോഗികമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു .
ഉത്തരവിനെ മറികടക്കാന്‍ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *