ഇത് സത്യം ; നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കുന്നു ; സംവിധാനം സലിം ഇന്ത്യ ; തിരക്കഥ ആളൂർ ; നടിയായി വിദ്യ ബാലനോ അനുഷ്‌ക ഷെട്ടിയോ ? മമ്മൂട്ടിയും ദിലീപും ചിത്രത്തിൽ ; ചർച്ചയായി പുതിയ ചിത്രം ;

film news home-slider kerala movies

നടി ആക്രമിക്കപ്പെട്ട സംഭവം പശ്ചാത്തലമാക്കി എടുക്കുന്ന ‘അവാസ്തവം’ എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച കൊഴുക്കുന്നു. മമ്മൂട്ടി അഭിനയിക്കില്ലെന്ന് പറഞ്ഞു എന്ന രീതിയില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് സിനിമ സംവിധായകന്‍ സലീം ഇന്ത്യ.

‘മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. അഭിഭാഷകന്‍ ബി എ ആളൂരിനൊപ്പം താന്‍ സഹകരിക്കില്ലെന്നു മമ്മൂട്ടി പറഞ്ഞു എന്ന തരത്തില്‍ പല മാധ്യമങ്ങളും വാര്‍ത്ത നല്‍കി. ഇത് ഇല്ലാ സിനിമയാണെന്നും പ്രചരിപ്പിച്ചു. അദ്ദേഹം ഞങ്ങളുമായി കരാറിലെത്തിയിട്ടില്ല. മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളുമായി ഹൈദരാബാദിലാണ്. അദ്ദേഹം തിരിച്ചുവന്നാലുടന്‍ ഞങ്ങള്‍ സമീപിക്കും’, സലീം ഇന്ത്യ പറഞ്ഞു.

തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ ആളൂരും സലീം ഇന്ത്യയും വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ പോസ്റ്ററില്‍ മമ്മൂട്ടിയുടെയും വരലക്ഷ്മി ശരത്കുമാറിന്റെയും ചിത്രം ഉണ്ടായിരുന്നു. ഇതാണ് വലിയ തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചത്. അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയെ അവതരിപ്പിക്കാന്‍ വരലക്ഷ്മിയെ സമീപിച്ചിട്ടുണ്ടെന്നും സലീം പറഞ്ഞു. ആളൂരായി എത്തുന്നത് അദ്ദേഹം തന്നെയാണ്. അതേസമയം ദിലീപിന് ചിത്രത്തില്‍ അപ്രതീക്ഷിത റോള്‍ ആണ് ഉള്ളത്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ആയാണ് ദിലീപ് എത്തുന്നത്. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. ആക്രമിക്കപ്പെട്ട നടിയായി വിദ്യ ബാലനോ അനുഷ്‌ക ഷെട്ടിയോ അഭിനയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ദിലീപിനെ കുടുക്കിയ പള്‍സര്‍ സുനിയുടെ അഭിഭാഷകനെന്ന നിലയില്‍ എനിക്ക് ആളൂരിനോട് ദേഷ്യമുണ്ടായിരുന്നെന്നും പക്ഷേ, അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ ആശങ്ക മാറിയെന്നും സലീം വ്യക്തമാക്കി.

ആളൂരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ദിലീപ് ജയില്‍ മോചിതനാകുന്നവരെയുള്ള സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അക്രമിക്കപ്പെട്ട നടിയെ ഒരിക്കലും ബാധിക്കാത്ത രീതിയിലാണ് ഞങ്ങള്‍ സിനിമ എടുക്കുന്നത്. അവരുടെ എല്ലാ വേദനകളെയും വികാരങ്ങളെയും മാനിക്കുന്നു. ആരുടെയും പക്ഷം പിടിക്കാനില്ല. ദിലീപിനെ ആരോ ചതിയില്‍ കുടുക്കിയതാണെന്ന് തോന്നിയത് കൊണ്ടാണ് താന്‍ സമരവുമായി രംഗത്ത് ഇറങ്ങിയതെന്നും സലീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *