ഇത് വാക്ക് പാലിക്കുന്ന ജനങ്ങളുടെ സർക്കാർ; എൽ ഡി എഫ് സർക്കാർ വന്നപ്പോൾ എന്തൊക്കെ ശെരിയാക്കി എന്ന് ചോദിക്കുന്നവർക്ക് മറുപടിയായി ഓരോരോ സഖാക്കന്മാർക്കും അഭിമാനപൂർവം കാണിച്ചു കൊടുക്കാം ഈ കാര്യങ്ങൾ ; വായിക്കാം ; ഷെയർ ചെയ്യാം ;

home-slider kerala ldf politics

എൽ ഡി എഫ് സർക്കാർ മൂന്നാം വർഷത്തിലേക്കു കടന്നപ്പോൾ ;  നേട്ടങ്ങളുടെ യൂട്യൂബ് വീഡിയോസ് പുറത്തു വിട്ടപ്പോൾ , എൽ ഡി എഫ് സർക്കാർ വന്നപ്പോൾ എന്തൊക്കെ ശെരിയാക്കി എന്ന് ചോദിക്കുന്നവർക്ക് മറുപടിയായി ഓരോരോ സഖാക്കന്മാർക്കും അഭിമാനപൂർവം കാണിച്ചു കൊടുക്കാം ഈ കാര്യങ്ങൾ ,

സർക്കാരിന്റെ നേട്ടങ്ങളും അതിനെ യൂട്യൂബ് വിഡിയോയും കാണാം , വാർത്ത വായിക്കാം ഷെയർ ചെയ്യാം ;

 

ജനകീയ സർക്കാർ ശരിയാക്കിയവയിൽ ചിലത് മാത്രമേ ചേർത്തിട്ടൊള്ളൂ..
ക്ഷമിക്കണം..🙏🏻
👉🏻ലോകത്ത് ആദ്യമായി ഭിന്നശേഷിക്കാർക്ക് കലാവതരണത്തിലൂടെ തൊഴിൽ നൽകുന്ന പദ്ധതി കേരളത്തിൽ
👉🏻തിരുവനന്തപുരത്ത് ടെക്നോ സിറ്റി പദ്ധതി ആരംഭിച്ചു
👉🏻എൻഡോസൾഫാൻ ദുരിതബാധിതരുടെ കടങ്ങൾ എഴുതിത‌ത്തള്ളാൻ സർക്കാർ തീരുമാനം
👉🏻സർക്കാർ യുപി സ്കൂളുകളിൽ ശീതീകരിച്ച ഹൈടെക് ക്ളാസ് മുറികൾ കണ്ടോ നിങ്ങൾ..?
👉🏻കരിമഠം കോളനിയിലെ 72 കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോദാനം മന്ത്രി കെടി ജലീൽ കൈമാറി
👉🏻ഭിന്നശേഷിക്കാർക്ക് മാത്രമായി മോട്ടോർ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ്
👉🏻പ്ളാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമ്മാണത്തിന്.
👉🏻മാൻഹോൾ വൃത്തിയാക്കാൻ ഇനി റോബോട്ടുകൾ.
👉🏻കേരളത്തിൽ ആദ്യമായി സിഎൻജി-പ്രകൃതിവാതക ഫില്ലിംഗ് സ്റ്റേഷനുകൾ
👉🏻കണ്ണൂർ വിമാനത്താവളം വ്യാമയാന ഭൂപടത്തിലേക്ക്
👉🏻എല്ലാവർക്കും വീട്: ലൈഫ് മിഷൻ പദ്ധതി
👉🏻സർക്കാർ ഇടപെടലിൽ ജപ്തി ചെയ്യപ്പെട്ട വീട് തിരികെ ലഭിച്ചു
👉🏻ഭാരതപ്പുഴ സംരക്ഷിക്കാൻ സംസ‌ഥാന സർക്കാർ
👉🏻കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ പ്രാഥമികാരോഗ്യ കേന്ദ്രം
👉🏻കൺസ്യൂമർഫെഡ് 71.88 കോടിയുടെ ലാഭത്തിൽ
👉🏻കാർഷിക രംഗത്തിന് ഉണർവ്വ് പകർന്ന് പുത്തൻ വിളകളുമായി കാർഷിക സർവകലാശാല
👉🏻തൃശൂർ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി മികവിൽ
👉🏻കേന്ദ്ര-സംസ്ഥാന ഫണ്ടുകളിൽ നിന്ന് നിർമ്മിച്ച 141 വീടുകൾ മന്ത്രി കെ.ടി ജലീൽ കൈമാറി
👉🏻ഓഖി ദുരന്തത്തിൽപെട്ട് കാണാതായ 92 പേരുടെ ആശ്രിതർക്കുളള ധനസഹായം വിതരണം ചെയ്തു
👉🏻ജലഗതാഗത വകുപ്പിന്റെ ആദ്യ ജീവൻരക്ഷാ ബോട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
👉🏻സർക്കാർ സ്കൂളുകളിൽ സ്കൂൾ തുറക്കും മുമ്പ് തന്നെ പാഠപുസ്തകവും സൗജന്യ യൂണിഫോമും
👉🏻സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ 69 കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽദാനം മന്ത്രി കെടി ജലീൽ നിർവ്വഹിച്ചു
👉🏻അന്യസംസ്ഥാന തൊഴിലാളികൾക്ക് തലചായ്ക്കാനിടം,സൗജന്യ ചികിത്സ പദ്ധതിയും ഇൻഷൂറൻസും
👉🏻എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പുതിയ തസ്തിക സൃഷ്ടിക്കുന്നതിലും നിയമനത്തിലും വൻ മുന്നേറ്റം
👉🏻തിരുവനന്തപുരം മ്യൂസിയം അടിമുടി മാറി.മ്യൂസിയത്തിലെത്തുന്ന അംഗപരിമിതർക്ക് മൊബൈൽ ആപ്പ്
👉🏻പുനലൂർ-പൊൻകുന്നം റോഡ് വികസനത്തിനായി 642 കോടിയുടെ പദ്ധതി
👉🏻വിദ്യാർത്ഥികൾക്കായി കൺസ്യൂമർഫെഡിന്റെ സ്റ്റുഡന്റ് മാർക്കറ്റ്
👉🏻മൂന്നാറിലെ ലവ് ഡെയ്ൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തു
👉🏻നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായം.രണ്ട് മക്കൾക്കും പത്ത് ലക്ഷം രൂപ സർക്കാർ അനുവദിച്ചു.ഭർത്താവ് സജീഷിന് സർക്കാർ ജോലി.
👉🏻പരാതികളും വിവാദങ്ങളുമില്ലാതെ എസ്എസ്എൽസി പരീക്ഷ
👉🏻സംസ്ഥാനത്ത് നഴ്സുമാരുടെ ശമ്പളം വർദ്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി
👉🏻അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകവിതരണം പൂർത്തിയാക്കി വിദ്യാഭ്യാസവകുപ്പ്
👉🏻താമരശ്ശേരി ചുരം റോഡിന് പുതിയ മുഖം
👉🏻വരാപ്പുഴ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലിയും ധനസഹായവും
👉🏻മലപ്പുറത്ത് ദേശീയപാത വികസന സർവ്വേ പൂർത്തിയായി
👉🏻നിപ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം
👉🏻കയർസംഭരണത്തിലും വിപണനത്തിലും കയർഫെഡ് സർവ്വകാല റെക്കോർഡിലേക്ക്
👉🏻കൊച്ചി മെട്രോ സ്റ്റേഷനുകളിൽ അത്യാധുനിക താമസ സൗകര്യം
👉🏻റേഷൻ കടകളിൽ ഇ പോസ് സംവിധാനം മുഴുവൻ ജില്ലകളിലും
👉🏻കശുമാങ്ങയിൽ നിന്ന് ജ്യൂസും ജാമും നിർമ്മിക്കുന്ന പദ്ധതിയുമായി കശുവണ്ടി വികസന കോർപറേഷൻ
👉🏻വേമ്പനാട്ട് കായലിൽ സംസ്ഥാന സർക്കാറിന്റെ വക വെറും പത്ത് രൂപക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം
👉🏻385 കോടി ചിലവിൽ കൊച്ചിയിൽ കാൻസർ റിസേർച്ച് സെന്റർ
👉🏻സംസ്ഥാനത്ത് ആദ്യമായി വാട്ർ സൈക്ക്ളിംഗും കയാക്കിങ്ങും
👉🏻ട്രാൻസ്ജെൻഡേഴ്സിനായി ട്രാൻസ്ജെൻഡേഴ് സെല്ലും ഹെൽപ് ലൈനും
👉🏻കെഎസ്ആർടിസിക്ക് ദേശീയ പുരസ്കാരം
👉🏻കുട്ടികളുടെ അന്താരാഷ്ട്ര ചലചിത്രമേള തിരുവനന്തപുരത്ത്
👉🏻ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് രഹിത ഗ്രാമം കേരളത്തിൽ
👉🏻ആംബുലൻസ് സർവ്വീസുകൾ ഒറ്റ നമ്പറിൽ.ട്രോമോകെയർ ആംബുലൻസ് സംവിധാനം ആരംഭിച്ചു
👉🏻കുമരകത്ത് കാർഷിക വിജ്ഞാനക്കൊയ്ത്ത്
👉🏻മെട്രോയുമായി ബന്ധപ്പെട്ട് വരുന്ന കേസുകൾക്ക് പ്രത്യേക പോലീസ് സ്റ്റേഷൻ
👉🏻പരാതികളില്ലാതെ പ്ളസ് ടു പരീക്ഷ ഫലം
👉🏻കൊച്ചിയിൽ ജല മെട്രോയും.നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന 36 ബോട്ടുകൾ ആദ്യഘട്ടം
👉🏻ഇതരസംസ്ഥാന തൊഴിലാളികൾക്ക് ആശ്രയകേന്ദ്രമൊരുക്കി തൊഴിൽ വകുപ്പ്
👉🏻മിൽമയിൽ നിന്ന് മിൽമ റിച്ച് സ്പെഷ്യൽ പാൽ വിപണയിൽ
👉🏻കോഴിക്കോട്ടെ പ്ളാനറ്റേറിയത്തിൽ സമുദ്രഗാലറി ഉദ്ഘാടനം ചെയ്തു. ഭൂമി അനുവദിക്കുന്നതടക്കമുള്ള നിരവധി പദ്ധതികൾ
👉🏻കൊച്ചിയിൽ റോ-റോ സർവ്വീസ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു
👉🏻കോഴിക്കോട് കാപ്പാട് ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക്
👉🏻സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആർട്ട് ഡി ടൂർ
👉🏻പരാതികളും പരിഭവങ്ങളുമില്ലാതെ എസ‌എസ്എൽസി പരീക്ഷയും ഫലപ്രഖ്യാപനവും
👉🏻സ്ത്രീസുരക്ഷാ ബോധവൽകരണവുമായി കേരള പോലീസ്
👉🏻കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
👉🏻ജഡായുപാറ ടൂറിസം പദ്ധതി സഞ്ചാരികൾക്ക് സ്വന്തം
👉🏻മലപ്പുറം ചമ്രവട്ടം ടൂറിസം പദ്ധതിക്ക് പുതുജീവൻ
👉🏻ഹരിതകേരളം മിഷൻ:മലിനമായ പുഴകൾ വീണ്ടെടുക്കുന്നു
👉🏻വയനാട് മേപ്പാടിയിലെ ഹൈടെക് സർക്കാർ സ്കൂളുകൾ കണ്ടിട്ടുണ്ടോ..?
👉🏻വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോവളത്ത് സീറോ ടോളറൻസ് ടു ക്രൈം പദ്ധതി
👉🏻പരാതിയും പരിഹാരവും മാത്രമല്ല..പോലീസ് സ്റ്റേഷനിൽ പച്ചക്കറിയും
👉🏻മലപ്പുറത്ത് ഭൂമി വിള്ളലുണ്ടായി വീട് നഷ്ടപ്പെടുന്നവർക്ക് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം
👉🏻കേരളത്തിൽ ആദ്യമാസി എൽഎൻജി ബസുകൾ നിരത്തിലിറക്കി
👉🏻പ്രവാസി പെൻഷൻ 3000 രൂപയാക്കി
👉🏻ഭിന്നശേഷിക്കാർക്കായി 250 കോടിയുടെ പദ്ധതികൾ
👉🏻ഫുട്ബോൾ താരം സികെ വിനീതിന് സർക്കാർ ജോലി
👉🏻മുത്തശ്ശിക്കിണറിന്‌ പുതുജീവൻ-ഹരിതകേരളം മിഷൻ
👉🏻കേരളത്തിലെ സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾ ഗിന്നസ് ബുക്കിലിടം നേടി
👉🏻കൊച്ചി മെട്രോ ഉദ്ഘാടനം നിർവ്വഹിച്ചു.മെട്രോ ട്രെയ്നുകൾ ഓടിത്തുടങ്ങി
👉🏻കേരളത്തിൽ ആദ്യമായി ദളിതർ ക്ഷേത്രപൂജാരിമാരായി
👉🏻ഇടുക്കി ഇനി സമ്പൂർണ്ണ വൈദ്യുതീകരണ ജില്ല
👉🏻കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാർക്ക് ജോലി
👉🏻ദേശീയ ആരോഗ്യരംഗത്ത് കേരളം ഒന്നാമത്
👉🏻ജപ്തിനടപടി നേരിട്ട കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഓണസമ്മാനമായി വീട് തിരിച്ച് കിട്ടി
👉🏻യുഎഇയിൽ ജോലിക്ക് പോകുന്നവർക്ക് ആശ്വാസം.ഡ്രൈവിംഗ് ലൈസൻസ് ഇനി കേരളത്തിൽ നിന്ന്.
👉🏻മലിനമായ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് വള്ളം കളിയും നടത്തി
👉🏻കെ-ഫോൺ പദ്ധതിയിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
👉🏻ഓരോ വർഷവും ആയിരം പെതു ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ്
👉🏻ആർദ്രം പദ്ധതി:ആരോദ്യ കേന്ദ്രങ്ങൾ ഇനി മികവിന്റെ കേന്ദ്രങ്ങൾ
👉🏻മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ഷാർജ ജയിലുകളിൽ തൊഴിൽ സംബന്ധമായി ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിച്ചു
👉🏻റോഡ് സുരക്ഷ നടപടികൾ ഗുണം കണ്ടു.അപകടമരണ നിരക്ക് കുറയുന്നു
👉🏻കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയപാലം തുറന്ന് കൊടുത്തു
👉🏻സ്ത്രീ സുരക്ഷയിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിൽ.രണ്ടാം സ്ഥാനത്ത്
👉🏻കോട്ടയവും ഇനി സമ്പൂർണ്ണ വൈദ്യുതീകരണ ജില്ല
👉🏻കേരളത്തിൽ ആദ്യമായി ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കട
👉🏻ഓൺലൈൻ വിപണിയിലും കുടുംബശ്രീ
👉🏻ആഗോള ഡിജിറ്റൽ ഉച്ചകോടി കേരളത്തിൽ
👉🏻കേരളത്തിലെ ആദ്യത്തെ ആകാശപാത കൊല്ലം നഗരത്തിൽ
👉🏻സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ഹഡിൽ കേരള
👉🏻രാജ്യത്തെ ആദ്യ ‘ഐനെറ്റ്’ സ്ക്രീൻ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു
ഇനി പ്രതിപക്ഷത്തോട് ധൈര്യത്തോടെ സഖാക്കന്മാർക്കു പറയാം ഇനിയും ശെരിയാക്കണോ? അതെ എൽ ഡി എഫ് സർക്കാർ വന്നു ശെരിയാക്കുന്നു ശെരിയാക്കികൊണ്ടിരിക്കുന്നു ;

Leave a Reply

Your email address will not be published. Required fields are marked *