ഇത് പൊളിക്കും; ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കമല്ഹാസനൊപ്പം മമ്മൂക്കയും ; കൂടെ ബോളിവുഡ് സൂപ്പർ താരവും ;

film news movies

എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു. ‘ഇന്ത്യന്‍’ എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് വമ്ബന്‍ ബജറ്റില്‍ പ്ലാന്‍ ചെയ്യുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനാകുന്നത് അജയ് ദേവ്‌ഗണ്‍ ആണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി അഭിനയിക്കുമെന്നാണ് സൂചനകള്‍.

കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി തയ്യാറാക്കുന്നത്. ദളപതിയില്‍ രജനികാന്തിനെക്കാള്‍ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചതെങ്കില്‍ ഇന്ത്യന്‍ 2 എന്ന പ്രൊജക്ടും നീങ്ങുന്നത് അതേപാതയിലാണ്. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

അജയ് ദേവ്‌ഗണ്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായി ഇന്ത്യന്‍ 2 മാറും. ഷങ്കറിന്റെ തന്നെ എന്തിരന്‍ 2.oയില്‍ രജനികാന്തിനൊപ്പം എത്തുന്നത് അക്ഷയ് കുമാറാണ്. തുടര്‍ച്ചയായി രണ്ട് സിനിമകളിലൂടെ രണ്ട് ഹിന്ദി സൂപ്പര്‍താരങ്ങളെ തമിഴില്‍ അവതരിപ്പിക്കുകയാണ് ഷങ്കര്‍.

ഇന്ത്യന്‍ 2ന്റെ തിരക്കഥ ഷങ്കറിന്റേതുതന്നെയാണ്. ജയമോഹനും കബിലന്‍ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതുന്നു. നയന്‍താര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. തായ്‌ലന്‍ഡാണ് ഒരു പ്രധാന ലൊക്കേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *