ന്യൂഡല്‍ഹി: ജൂണ്‍ ആദ്യംതന്നെ ഇത്തവണ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം(ഐഎംഡി) അറിയിപ്പു നൽകി . ഇത്തവണ ശശാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഗേവേഷണകേന്ദ്രം ഡയറക്‌ടര്‍ കെ ജെ രമേഷ് അറിയിച്ചു. കേരളത്തില്‍ ആദ്യമെത്തുന്ന മണ്‍സുണ്‍ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് സംസ്‌ഥാനങ്ങളിലേക്കും വ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.
മണ്‍സൂണ്‍ എന്നെത്തുമെന്നും മേഖല തിരിച്ചുള്ള മഴയുടെ വിവരങ്ങളും പിന്നീട് ലഭ്യമാക്കുമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്ന്‌മുതല്‍ എഴുവരെയുള്ള ദിനങ്ങളിലാണ് കാലവര്‍ഷമെത്തുക.ഇത്തവണഒരാഴ്‌ച മുന്നേ കാലവര്‍ഷമെത്താനും സാധ്യതയുണ്ട്. കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്‌തമായ വേനല്‍മഴയും ലഭിച്ചിട്ടുണ്ട്.