ആ​ക്രോശ്​ റാലി നടത്തിയ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ ത്രിപുരയില്‍ അറസ്​റ്റില്‍

home-slider indian news politics

അഗര്‍ത്തല: 100കണക്കിന്​ കോ​ണ്‍ഗ്രസ്​ പ്രവർത്തകരും നേതാക്കളും ആക്രോശ്​ റാലി നടത്തിയതിനെ തുടന്ന് ത്രിപുരയില്‍ അറസ്​റ്റ്​ ചെയ്യപ്പെട്ടു .ബി.ജെ.പി സര്‍ക്കാര്‍ പാര്‍ട്ടി ഒാഫീസുകള്‍ തകര്‍ക്കുന്നുവെന്ന്​ ആരോപിച്ച്‌​ ത്രിപുരയില്‍ ആക്രോശ്​ റാലി നടത്തിയ കോണ്‍ഗ്രസ്​ പ്രവർത്തകരെയാണ് പോലീസ് അറസ്​റ്റ്​ ചെയ്​ത്​ നീക്കിയത് .

മെയ്​ ഏഴിനാണ്​ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്​. ഇതിനെതിരെയായിരുന്നു ആക്രോശ്​ റാലി നടത്തിയത്​. കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ബിര്‍ജിത്​ സിന്‍ഹയുടെയും മുന്‍ എം.എല്‍.എ ഗോപാല്‍ റായിയുടെയും നേതൃത്വത്തിലായിരുന്നു റാലി.ബിപ്ലബ്​ ദേബി​​​​െന്‍റ ഭരണത്തില്‍ കീഴില്‍ ജനങ്ങള്‍ അസംതൃപ്​തരാണെന്നും അതിനാലാണ്​ 300 ഒാളം സി.പി.എം -ബി.ജെ.പി പ്രാവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഗോപാല്‍ റായ്​ പറഞ്ഞു. 1000ക്കണക്കിന്​ പേര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയാറെടുത്ത്​ നില്‍ക്കുകയാണെന്നും റായ്​ അവകാശപ്പെട്ടു

ജനാധിപത്യത്തിനു മേല്‍ ബുള്‍ഡോസര്‍ കയറ്റിയിരിക്കുകയാണ്​ ബി.ജെ.പിയെന്ന്​ ബിര്‍ജിത്​ സിന്‍ഹ ആരോപിച്ചു. നിയമപരമായി നോട്ടീസ്​ പോലും നല്‍കാതെയാണ്​ പാര്‍ട്ടി ഒാഫീസുകള്‍ പൊളിച്ചുമാറ്റുന്നതെന്നും കോണ്‍ഗ്രസ്​ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *