കൗമാരക്കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആസാറാം ബാപ്പുവിന് പിന്തുണയുമായി ഇസ്രത്ത് ജഹാന്‍. ഇസ്രത്ത് ജഹാനും കേസില്‍ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഇസ്രത്ത് ജഹാന്‍കേസില്‍ പ്രതിയായ മുന്‍ ഐപിഎസ് ഉദ്യാഗസ്ഥന്‍ ഡിജി വന്‍സാരയാണ് ആള്‍ദൈവം ആസാറാം ബാപ്പുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ആസാറാം ബലാത്സംഗം ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ജോധ്പൂര്‍ കോടതി വിധിയെ മാനിക്കുന്നു. പക്ഷേ അദ്ദേഹത്തെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചത്ശരിയായ നടിപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആറിന്റെ പകര്‍പ്പുമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ സമീപിച്ചത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി ഒരിടത്തു പറയുന്നില്ല മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണ് എഫ് ഐ ആറിലുള്ളത് അദ്ദേഹം പറഞ്ഞു.