ആലപ്പുഴ ബൈപ്പാസിന്‍റെ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍

politics

ആലപ്പുഴ ബൈപ്പാസിന്‍റെ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാസ്റ്റിക് അസ്ഫാള്‍ട്ട് ചെയ്തുതീര്‍ന്ന ഭാഗങ്ങളില്‍ ടാറിഗ്‌ പ്രവൃത്തി ആരംഭിച്ചതായും ടാറിംഗിലെ ബി.സി പ്രവൃത്തിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:

ആലപ്പുഴ ബൈപ്പാസിന്‍റെ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മാസ്റ്റിക് അസ്ഫാള്‍ട്ട് ചെയ്തുതീര്‍ന്ന ഭാഗങ്ങളില്‍ ടാറിഗ്‌ പ്രവൃത്തി ആരംഭിച്ചു. ടാറിംഗിലെ ബി.സി പ്രവൃത്തിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് 6 സ്പാന്‍ ബി.സി ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു.

ആലപ്പുഴ ബൈപ്പാസിന്‍റെ ഭാഗമായുള്ള സ്ലിപ് റോഡുകളുടെയും സര്‍വ്വീസ് റോഡുകളുടെയും ബി.എം & ബി.സി പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ബൈപ്പാസിന്‍റെ തെക്ക് ഭാഗത്തെ കളര്‍കോട് ജംഗ്ഷന്‍ വികസനം നല്ല നിലയില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ചയോടുകൂടി ബി.എം പ്രവൃത്തികള്‍ ചെയ്‌തു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത് .

ഇപ്പോള്‍ ബൈപ്പാസിന്‍റെ എല്ലാ പ്രവൃത്തിമേഖലകളിലുമായി 70 ഓളം തൊഴിലാളികളുണ്ട്.
മഴമൂലം 18 ദിവസങ്ങളോളം മാസ്റ്റിക് അസ്ഫാള്‍ട്ട് പ്രവൃത്തി ചെയ്യുന്നതിന് തടസ്സം നേരിട്ടു. മഴതുടര്‍ന്നാല്‍ മാസ്റ്റിക് അസ്ഫാള്‍ട്ട് ചെയ്യുന്നതിന് തടസ്സങ്ങള്‍ നേരിടും. കാലാവസ്ഥ അനുയോജ്യമായി ലഭിക്കുന്ന സമയം പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.
ആലപ്പുഴ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ അനില്‍കുമാറും സംഘവും രാപകല്‍ നിന്നാണ് നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്‍്റെ വിശിഷ്യാ പൊതുമരാമത്ത് വകുപ്പിന്‍്റെ, ആലപ്പുഴയുടെ അഭിമാന പദ്ധതി എന്ന നിലയ്ക്ക് ഓരോ ചെറിയ കാര്യങ്ങളിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയില്‍ വിശേഷ ശ്രദ്ധ നല്‍കിപ്പോരുന്നുണ്ട്. പ്രവൃത്തി പുരോഗതിയുടെ ഫ്ളോ ചാര്‍ട്ട് വ്യക്തിപരമായി സൂക്ഷിക്കുന്നുമുണ്ട്. ഇനിയില്ല അനവധി ദിനങ്ങള്‍, അറബിക്കടലല കണ്‍കുളിര്‍ക്കെ കണ്ട്, തിര മടങ്ങുന്ന സംഗീതം കേട്ട്, കടല്‍ക്കാറ്റേറ്റ് സമുദ്ര സാമീപ്യമറിഞ്ഞ് യാത്ര ചെയ്യാന്‍

Leave a Reply

Your email address will not be published. Required fields are marked *