ആരംഭിച്ചിട്ടില്ലാത്ത സര്‍വകലാശാലയ്‌ക്ക് ശ്രേഷ്‌ഠ പദവി നൽകി ; വിവാദത്തിനു വഴിയൊരുക്കി കേന്ദ്ര തീരുമാനം.

home-slider indian news

ന്യൂഡല്‍ഹി:റിലയന്‍സ് ജിയോ സര്‍വകലാശാലയ്‌ക്ക് ശ്രേഷ്‌ഠ പദവി നല്‍കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍.ഇതുവരെയും ആരംഭിച്ചിട്ടില്ലാത്ത സര്‍വകലാശാലയ്‌ക്ക് ശ്രേഷ്‌ഠ പദവി നൽകിയതിലൂടെ മോദി സര്‍ക്കാര്‍ വീണ്ടും അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന ആരോപണവുമായി ഇതിനോടകം തന്നെ കോണ്‍ഗ്രസ് രംഗത്തെത്തി .

ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും മുകേഷിനും നിതയ്‌ക്കും സ്തുതി പാടുകയാണ്. ഇനിയും തുടക്കം കുറിച്ചിട്ടില്ലാത്ത ഒരു സ്ഥാപനത്തിന് ശ്രേഷ്‌ഠ പദവി നല്‍കി കൊണ്ടാണ് അവര്‍ അത് തെളിയിച്ചിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി മൂന്ന് വീതം സ്ഥാപനങ്ങള്‍ക്കാണ് മാനവവിഭവശേഷി മന്ത്രാലയം ശ്രേഷ്‌ഠ പദവി നല്‍കിയത്. ഡല്‍ഹി ഐ.ഐ.ടികളും ബാംഗ്ലൂര്‍ ഐ.ഐ.എസ്‌.സിയുമാണ് പദവി നേടിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടാതെ ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഒഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *