ആന്റണി പെരുമ്പാവൂരിനെതിരെ സിപിഎം ; സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് ; സത്യമെന്ത് ?

home-slider kerala politics

കൊച്ചി: ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്ബനിയുടെ ഉടമസ്ഥനായ ആന്റണി പെരുമ്ബാവൂര്‍, നടന്‍ മോഹന്‍ലാലിന്റെ ഏറ്റവും അടുത്തയാളാണ്. മോഹൽലാലിന്റെ വിശ്വസ്തനായ ഇദ്ദേഹം കുറച്ചു ദിവസങ്ങളായി വിവാദങ്ങളിൽ നിറയുകയാണ് , പെരുമ്പാവൂരിൽ ഇരിങ്ങോല്‍ക്കരയിലെ ഒരേക്കറോളം നെല്‍പ്പാടം മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്ബാവൂര്‍ പ്രതികാരനടപടി സ്വീകരിച്ചെന്നാണ് പുതിയ ആരോപണം . ഒരേക്കറോളം വരുന്ന നെല്‍വയലില്‍ മരങ്ങളും വാഴയും നട്ടു പിടിപ്പിച്ച്‌ അത് കരഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആന്റണി ശ്രമിച്ചത് എന്ന് നാട്ടുകാർ പറയുന്നു .നാട്ടുകാർ ഇതിനെ എതിർത്തപ്പോൾ പ്രതികാരമെന്നോണം തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തി. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ കഷ്ടതയിലേക്കു നീങ്ങുകയാണ് കര്‍ഷകര്‍. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് സിപിഐ.എം നേതൃത്വം. ഇതിനിടെയാണ് പുതിയ വിവാദങ്ങളും എത്തുന്നത്. പെരുമ്ബാവൂര്‍ സ്റ്റേഷനിലെ പൊലീസ് ആന്റണിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ.എം ബ്രാഞ്ച് സെക്രട്ടറി രൂപേഷ് പറഞ്ഞു.
ഇതിനു പുറമേ ആന്റണി പെരുമ്ബാവൂര്‍ തൊട്ടടുത്ത കാനയും അടച്ചു. എന്നും ആരോപണമുണ്ട് . ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച്‌ കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് അവിടത്തെ കര്‍ഷകര്‍ പറയുന്നു. നിലം നികത്തലിനെ എതിര്‍ത്തതിനുള്ള പ്രതികാരനടപടിയാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണ്. എന്നൊക്കെയാണ് നാട്ടിൽ പ്രചരിക്കുന്ന വസ്തുതകൾ ,

 

മോഹൻലാലിൻറെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂർ ഇന്ന് മലയാള സിനിമയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ആന്റണി. തിയേറ്റര്‍ ഉടമകളുടെ സംഘടനാ നേതാവുമാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് വയലിനെ കരഭൂമിയാക്കാന്‍ ആന്റണി ശ്രമിച്ചതെന്നാണ് ആരോപണം.

പെരുമ്ബാവൂര്‍ പാടശേഖരം നികത്തിയെടുക്കാന്‍ ശ്രമിച്ചതായും നികത്തല്‍ തടഞ്ഞതിന് ആന്റണിയുടെ ബന്ധു നാട്ടുകാരനെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്്. പെരുമ്ബാറൂര്‍ പോസ്റ്റോഫീസ്-ഐമുറി റോഡിലെ പട്ടശ്ശേരിമന വക ഒരേക്കര്‍ മനക്കത്താഴം പാടശേഖരം നികത്തിയെടുക്കാനാണ് ശ്രമം നടത്തിയതെന്നും സിപിഎം പട്ടാല്‍ ബ്രാഞ്ച് സെക്രട്ടറി സികെ രൂപേഷിനെതിരേ ഭീഷണി മുഴക്കിതായുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വയല്‍ നികത്തുന്നതിനെതിരേ രൂപേഷ് കുമാര്‍ സമര്‍പ്പിച്ച കേസ് ഹൈക്കോടതിയില്‍ നില നില്‍ക്കേയാണ് നികത്തല്‍ നീക്കം തുടരുന്നത്. 2007 ല്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്ന നികത്തലാണ് പുനരാരംഭിച്ചിരിക്കുന്നത്. നിലവില്‍ കേസ് നടക്കുന്നതിനാല്‍ മൂന്നാഴ്ചത്തേക്ക് വാദം കേള്‍ക്കാന്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ ഉത്തരവിന്റെ മറപിടിച്ചാണ് പാടത്ത് കപ്പയും വാഴയും തെങ്ങുകളും വെച്ചു പിടിപ്പിക്കുകയും വാരം കോരുന്ന പേരില്‍ വലിയ ബണ്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നത്.

നേരത്തേ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന നിര്‍ത്തിവെച്ച നികത്തല്‍ ശ്രമമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത് 2015 ല്‍ ഇടവിള കൃഷി നടത്തുന്നതിനായി ആന്റണി ആര്‍ഡിഒ യില്‍ നിന്നും അനുവാദം വാങ്ങിയെടുത്തിരുന്നു. ഇതിനെതിരേ രൂപേഷ് കളക്ടറെയും ലാന്റ് റവന്യൂ കമ്മീഷണറെയും സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപൂ നെല്‍കൃഷിക്ക് ശേഷം പാടവരമ്ബിനോ കൃഷിയിടത്തിന്റെ നിലവിലെ സ്ഥിതിക്ക് കോട്ടം വരുത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *