ആനത്തോട് , പമ്പ ,മൂഴിയാർ ഡാമുകൾ തുറക്കും , സമീപ പ്രദേശങ്ങൾ ജാഗ്രതയിൽ .

home-slider indian kerala local

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആനത്തോട്, പമ്ബ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും.വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴകാരണം സംഭരിണിയിലേക്ക് നീരൊഴുക്ക് കുടി വരുന്നുണ്ട് .അത്കൊണ്ട് തന്നെ പമ്ബയിലും കക്കാട്ട ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .എന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് . 2401.80 അടിയാണ് നിലവിലെ ജലനിരപ്പ്.ഇതോട് കൂടി നിലവില്‍ തുറന്നിരിക്കുന്ന മുന്ന് ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തിയ നിലയിലാണ് .

Leave a Reply

Your email address will not be published. Required fields are marked *