ആദ്യ സെമി ഫൈനലിസ്റ്റാവാന്‍ ഒരുങ്ങി ഫ്രാന്‍സ്; ഒരു ഗോളിന് ഉറുഗ്വേ പിന്നില്‍;ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തുടക്കം

football home-slider sports

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. ആദ്യ പകുതിയില്‍ ഉറുഗ്വയെ പിന്നിലാക്കി ഫ്രാന്‍സ് മുന്നില്‍. 40 ആം മിനുട്ടില്‍ റാഫേല്‍ വരാനെയാണ് ഗോള്‍ നേടിയത്.

പോര്‍ച്ചുഗലിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയ ഉറുഗ്വേയും അര്‍ജന്റീനയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്ബോള്‍ ചരിത്രം തിരുത്താന്‍ ഫ്രാന്‍സിന് ക‍ഴിയുമോ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പില്‍ മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്‍ ഇതുവരെ ഉറുഗ്വേയെ തോല്‍പ്പിക്കാന്‍ ഫ്രാന്‍സിന് സാധിച്ചിട്ടില്ല. 2002ലേയും 2010ലേയും മല്‍സരങ്ങള്‍ സമനിലയിലായപ്പോള്‍ 1966ല്‍ 2-1ന് വിജയം ഉറുഗ്വേയുടെ കൂടെയായിരുന്നു.

പോര്‍ച്ചുഗലിനെതിരെ ഇരട്ടഗോളുമായി ഉറുഗ്വേയെ വിജയിപ്പിച്ച എഡിസന്‍ കവാനി ഇന്ന് കളത്തിലില്ല എന്നത് ഈ മത്സരത്തില്‍ ശ്രദ്ധേയമാണ്. കവാനിക്ക് പകരം ക്രിസ്റ്റ്യന്‍ സ്റ്റ്യുവാനി ആദ്യ ഇലവനില്‍ ഇറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *