ആദ്യ ബോളിവുഡ് ചിത്രത്തിന്റെ അണിയറയിൽ ജിത്തു ജോസഫ് ;ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ലൊക്കേഷൻ ചിത്രങ്ങള്‍ പങ്കുവെച്ചത്

film news home-slider movies news

പ്രണവിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മികച്ച റിപ്പോർട്ടുകൾ നേടിയ അദിയ്ക്കുശേഷം ജിത്തു ജോസഫിന്റെ പുതിയ ചിത്രം ബോളിവുഡിൽ ഒരുങ്ങുകയാണ് . ഇമ്രാന്‍ ഹാഷ്മി, റിഷി കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മറ്റു സംവിധായകരില്‍ നിന്നും വ്യത്യസ്തമായുളള മേക്കിങ്ങ് രീതിയാണ് അദ്ദേഹത്തെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറ്റിയിരുന്നത്.

പ്രണവിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ മികച്ച സ്വീകാര്യതയായിരുന്നു ആദിക്ക് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ നിന്നും അമ്പതു കോടിക്കടുത്ത് കളക്ഷനായിരുന്നു ആദിക്ക് ലഭിച്ചിരുന്നത്.

ആദ്യ ബോളിവുഡ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജിത്തു പങ്കുവെച്ചത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് ജിത്തു ഒരുക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒരു കൊലപാതകവും അതിനുളളില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്ന നിഗൂഢതകളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *