മുംബൈ: ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യ 105ല്‍ നിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തി 99 ലേക്ക് ഉയർന്നു . ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ നേട്ടമുണ്ടാക്കിയത്.
339 പോയന്റാണ് ഇന്ത്യയുടെ സമ്പാദ്യം .ലിബിയയും ഇന്ത്യക്കൊപ്പം 99താം സ്ഥാനം പങ്കുവെച്ചു . ജൂലൈയില്‍ 96 ല്‍ എത്തിയത് സമീപകാലത്തെ മികച്ച റാങ്കിംഗാണ്. 1996 ഫെബ്രുവരിയില്‍ 94താം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ചത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ 13ാം സ്ഥാനത്താണ് ഇന്ത്യ. ലോക റാങ്കില്‍ 33ാമതുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമന്‍.ആസ്ത്രേലിയ (37), ജപ്പാന്‍ (55) രണ്ടും മൂന്നും സ്ഥാനത്ത്.
ലോകചാമ്ബ്യന്മാരായ ജര്‍മനി ഒന്നാം സ്ഥാനത്തും , ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, സ്പെയിന്‍,സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ചിലി എന്നീ രാജ്യങ്ങൾ ആദ്യ പത്തിലും ഇടം പിടിച്ചു .