ആണ്‍ കുട്ടിക്ക് ചേര്‍ന്ന ഒരുപേരേ ഇപ്പോള്‍ മനസ്സിലുള്ളൂ അത് ‘യതീഷ് ചന്ദ്ര ‘ ;

home-slider kerala

ശബരിമലയില്‍ കേന്ദ്രമന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍  യതീഷ് ചന്ദ്രയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ പരോക്ഷ അഭിപ്രായവുമായി സ്വാമി സന്ദീപാനന്ദഗിരി.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ഇന്നലെ രാത്രി ഒരാണ്‍ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യര്‍ത്ഥനയും സ്വാമിജി ഒരു പേര് നിര്‍ദേശിക്കണമെന്നും ഇപ്പോള്‍ തന്നെ ഹോസ്പിറ്റല്‍ രജിസ്റ്ററില്‍ പേര് കൊടുക്കണമെന്നും.

ചുരുക്കി പറഞ്ഞാല്‍ സ്വാമിയുടെ മനസ്സില്‍ നിന്ന് ആണ്‍ കുട്ടിക്ക് ചേര്‍ന്ന നല്ലൊരു പേര് ഉടനെ പറയാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല;

അവരോട് ഇങ്ങനെ മറുപടി പറഞ്ഞു;

#ആണ്‍ കുട്ടിക്ക് ചേര്‍ന്ന ഒരുപേരേ ഇപ്പോള്‍ മനസ്സിലുള്ളൂ അത് ‘യതീഷ് ചന്ദ്ര ‘എന്നറിയിച്ചു.

യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *