ആഢ്യൻ പാറയിൽ ഉരുൾപൊട്ടി 6 മരണം .അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി . ഒരാൾക്കായി തിരച്ചിൽ തുടരുന്നു .

home-slider kerala news

നിലമ്ബൂര്‍: കനത്ത മഴയില്‍ ആഢ്യന്‍പാറക്ക് മുകളില്‍ ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടി, ആറു പേര്‍ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പറമ്ബാടന്‍ കുഞ്ഞി (56), മരുമക്കള്‍ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല.

നാട്ടുകാരും പോത്തുകല്‍ പൊലിസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. നിലമ്ബൂര്‍ ടൗണ്‍ വെള്ളം മൂടിയതിനാല്‍ ഫയര്‍ഫോഴ്‌സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായിട്ടില്ല. കോളനിയിലെ അഞ്ചു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. മഴ ശക്തമായതിനാല്‍ മറ്റു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു.

നിലമ്ബൂര്‍ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *