തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും കണ്ണടയും മന്ത്രി തോമസ് ഐസക്കിന്റെ ചികിത്സാ വിവാദവും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികൾ ചെലവുചുരുക്കി സമൂഹത്തിനുമാതൃകയാകണമെന്ന് സിപിഎം പാർട്ടിയുടെ നിര്‍ദ്ദേശം. എംഎല്‍എമാരും, എംപിമാരും, മന്ത്രിമാരുമെല്ലാം ചെലവുചുരുക്കി വിവാദമൊഴിവാക്കണമെന്ന് നിര്‍ദ്ദേശം നാക്കിയതയാണു റിപ്പോര്‍ട്ട്.
മന്ത്രി കെ കെ ശൈലജ ടീച്ചറും, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സര്‍ക്കാര്‍ ചിലവില്‍ വിലകൂടിയ കണ്ണട വാങ്ങിയെന്നതാണ് പ്രശ്നത്തിന് കാരണം . മന്ത്രി തോമസ് ഐസക്ക് ആകട്ടെ ആയുര്‍വേദ ചികിത്സയ്ക്ക് അനാവശ്യമായി പണം ചെലവഴിച്ചെന്നുമാണ് ആരോപണം.
അനാവശ്യമായ ചെലവുകള്‍ വരുത്തിവച്ച് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും, വിവരാവകാശ നിയമപ്രകാരം എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെ ജനം അറിയുന്നുണ്ടെന്നും, ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണെന്നും, പാർട്ടി പറഞ്ഞു.
മാത്രമല്ല, പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനത്തിന് വിരുദ്ധമായുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ആഢംബര ജീവിതം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാണെന്നും സിപിഎം പറഞ്ഞു .