ആടിനെ പട്ടിയാക്കി മാധ്യമങ്ങൾ ; കൊഹ്‌ലിയെ സങ്കിയാക്കിയാക്കിയും വാർത്തകൾ വളച്ചൊടിച്ചും മലയാള പത്രങ്ങളും ; ട്രോള് ഏറ്റുവാങ്ങി കോഹ്‌ലിയും ; കോഹ്ലി വിവാദം സത്യമെന്ത് ? വായിക്കാം ; പ്രതികരിക്കാം ;

cricket home-slider sports

കാള പെറ്റെന്ന് കേട്ടയുടൻ കയറെടുക്കാനായി കുറേപ്പേർ ഇറങ്ങിയിട്ടുണ്ട്.ഇന്നത്തെ ഇര വിരാട് കോഹ്ലിയാണ്.പഹയൻ,ഇൻഡ്യൻ കളിക്കാരെ ഇഷ്ട്ടപ്പെടാതെ സ്വദേശത്തിരിക്കുന്ന എല്ലാ വിദേശി ഭക്തരോടും രാജ്യം വിട്ടോളാൻ ഓർഡിനൻസ് ഇറക്കിയത്രെ ! ഹോ തീർന്നില്ലേ കഥ…വിരാട് സംഘി..അടുത്ത ഇലക്ഷനിൽ BJP സ്ഥാനാർഥി..ഇരുന്നിട്ട് ഉറയ്ക്കുന്നില്ല.മൂട്ടില് തീ പിടിച്ചത്രേ..!

 

 

വിരാട് കോഹ്‌ലിയുടെ ഫേസ്ബുക്കിൽ പോസ്റ്റ് ഏതോ ഒരാൾ തന്റെ ബാറ്റിങ്ങിനെ കുറിച്ച് മോശം ആയി പറയുകയും , ന്യൂസ്‌ലാൻഡിന്റെയു ഓസ്‌ട്രേലിയുടെയും ബാറ്സ്മാനെ കണ്ടു പഠിക്കണം എന്ന് എഴുതിയതിനെയാണ് കോഹ്ലി മറുപടി പറഞ്ഞതും
എന്റെ ബാറ്റിംഗിനെ താങ്കൾ ഇഷ്ടപെടണ്ട എന്നും , ഇനി വിദേശ രാജ്യത്തിലെ ബാറ്റസ്മാൻ ആണ് താങ്കൾക്ക് വലുതെങ്കിൽ താങ്കൾ ഇന്ത്യ വിട്ട് പൊയ്ക്കോളൂ എന്നായിരുന്നുമറുപടി

 

 

 

 

സത്യാണ്,വിരാട് കോഹ്ലി രാജ്യം വിട്ടോളാൻ പറഞ്ഞു! എന്നാ കേട്ടൊളീ… ആ പറഞ്ഞതേ “മറ്റു രാജ്യങ്ങളിലെ കളിക്കാരെ ഇഷ്ട്ടപ്പെടുന്ന” ആരാധകരോടെല്ലാമായിട്ടല്ല;വിരാട് കോഹ്ലി ഓവർറേറ്റഡ് ബാറ്റ്‌സ്മാനാണെന്നും എനിക്കയ്യാളിൽ സ്പെഷ്യലായി ഒരു മണ്ണാങ്കട്ടയും തോന്നിയിട്ടില്ലെന്നും അല്ലേലും ഈ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരേക്കാലും എനിക്കിഷ്ടം ഇംഗ്‌ളോ-ഓസീസ് ബാറ്റ്‌സ്മാന്മാരേ ആണെന്നും നിഷ്‌കുവായി പ്രതികരിച്ച ഒരു “യഥാർത്ഥ” ക്രിക്കറ്റ് ആരാധകനോടാണ്.ഇത്രേം മോശപ്പെട്ട കളിക്കാരുള്ള ഒരു രാജ്യം ആ മഹാനായ ആരാധകന് ഒരു ഭാരമാകുന്നെങ്കിൽ ലോകത്തെ ഏറ്റോം മികച്ച താരങ്ങൾ കളിക്കുന്ന അദ്ദേഹത്തിന്റെ ഓസീസിലോ ഇംഗ്ലണ്ടിലോപോയി അവരെ സപ്പോർട്ടടിക്കുന്നതുതന്നല്ലേ നല്ലത്.എന്തിന് ഈ ബാറ്റ് പിടിക്കാൻപോലും അറിയാത്ത ഇന്ത്യൻ കളിക്കാരുടെ കോലാഹലങ്ങൾക്കിടയില് വീർപ്പുമുട്ടണം അണ്ണാ… 😢

Leave a Reply

Your email address will not be published. Required fields are marked *