ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു,ശനിയാഴ്ചയായിരുന്നു നിശ്ചയം;

home-slider

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ രത്‌നവ്യാപാരിയായ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് വധു.
രത്‌നവ്യാപാര കമ്ബനിയായ റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. ദീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പഠനകാലം മുതല്‍ ആകാശും ശ്ലോകയും സുഹൃത്തുക്കളായിരുന്നു. ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമാണ് ശ്ലോക കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ശനിയാഴ്ച ഗോവയില്‍ വെച്ചായിരുന്നു നിശ്ചയം.

 

രാജ്യം ഉറ്റു നോക്കുന്ന കോടീശ്വരപുത്രന്റെ വിവാഹം ഡിസംബര്‍ മാസത്തോടെ നടത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, ഈ മാസം തന്നെ വിവാഹം നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോപര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *