ആം ആദ്മി പാർട്ടി വീണ്ടും പ്രതിസന്ധിയിൽ ; അരവിന്ദ് കേജ്രിവാള്‍ പ്രതിക്കൂട്ടിൽ ;

home-slider indian politics

ആം ആദ്മി പാർട്ടി വീണ്ടും പ്രതിസന്ധിയിൽ ,
ശിരോമണി അകാലിദള്‍ നേതാവ്​ ബിക്രം സിങ്​ മജീതിയയെ വിമര്‍ശിച്ചതിന്റെ പേരില്‍ അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ​​ ആം ആദമി പഞ്ചാബ്​ ഘടകം അധ്യക്ഷനും എം.പിയുമായ ഭഗവത്​ മന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവെച്ചു എന്നാണ് പുതിയ വാർത്ത .

മജീദിയ മയക്കു​മരുന്ന്​ മാഫിയയുടെ ഭാഗമാണെന്നായിരുന്നു കേജ്രിവാളിന്റെ പരാമര്‍ശം. പഞ്ചാബിലെ പാര്‍ട്ടിയുടെ പരിപാടികളില്‍ അദ്ദേഹം ആരോപണം ആവര്‍ത്തിച്ചതോടെ മജീതിയ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. അതേസമയം മജീതിയ മയക്കുമരുന്ന്​ ഏജന്‍റ്​ തന്നെയാണെന്നും ഇൗ മാപ്പ്​ പറച്ചില്‍ അംഗീകരിക്കാനാവില്ലെന്നുമാണ്​ ആം ആദ്​മി പഞ്ചാബ്​ ഘടകത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *