അവസാന മിനുട്ടിലെ ബുള്ളെറ്റ് ഗോൾ , വിനീതിന്റെ ചിറകിൽ ബ്ലാസ്റ്റേഴ്‌സ് , കട്ട കലിപ്പ്

home-slider sports

പൂനെ: ഐ എസ് എല്ലില്‍ നിര്‍ണ്ണായക മല്‍സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് ജയം. പൂനെയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ 2~1നായിരുന്നു കേരള ബ്ളാസ്റ്റേഴ്സിന്‍റെ ജയം.

ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന മല്‍സരത്തില്‍ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിനാണ് ബ്ളാസ്റ്റേഴ്സ് വിജയിച്ചത്.സി കെ വിനീതാണ് വിജയഗോള്‍ നേടിയത്. അന്പത്തിയൊന്പതാം മിനിട്ടില്‍ ജാക്കിചന്ദ് സിംഗാണ് ബ്ളാസ്റ്റേഴ്സിനായി അദ്യ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ പരിക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോണ്‍ ബാല്‍വിന്‍സന്‍റെ പാസിലാണ് ജാക്കി ചന്ദ് പന്ത് വലയിലാക്കിയത്. എഴുപത്തിയെട്ടാം മിനിട്ടില്‍ ബ്ളാസ്റ്റേഴ്സ് ഗോളി സുബാശിഷ് റോയിയുടെ ഫൌളിന് റഫറി നല്‍കിയ പെനാല്‍റ്റിയിലാണ് പൂനെ ഗോള്‍ നേടിയത്. എമിലിയാനോ അല്‍ഫാരോ ആണ് ഗോള്‍ നേടിയത്.ജയത്തോടെ പതിനാല് മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്‍റുമായി ബ്ളാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. പൂനെ സിറ്റി 22 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരും.

Leave a Reply

Your email address will not be published. Required fields are marked *