സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ഇരുപതാം നൂറ്റാണ്ടിനു ശേഷം, പ്രണവ് മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് അണിയറയിൽ ഒരുങ്ങുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ഗോപിയാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും ഒരുക്കുന്നത്.
പേരിന്റെ സാമ്യം പോലെ തന്നെ 21-ാം നൂറ്റാണ്ട് ഒരു ആക്ഷന്‍ എന്റര്ടെയ്നര് തന്നെയായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ പോസ്റ്ററില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ പൂജ എറണാകുളത്തു വച്ച് നടന്നു.വമ്പൻ ടീമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പീറ്റര്‍ ഹെയിന് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്. ജീത്തു ജോസഫിന്റെ അസോസിയേറ്റായി സിനിമയില്‍ രണ്ടാം വരവ് നടത്തിയ പ്രണവ് നായകനായി എത്തിയ ആദി മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ പ്രണവിന്റെ പാര്‍ക്കൗര്‍ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.