അമ്മ – ഡബ്ല്യൂ സി സി തർക്കം., ഞങ്ങൾ ആർക്കൊപ്പം നിൽക്കണം ;സാധാരണക്കാരന്റെ കുറച്ചു സംശയങ്ങളും ; ചോദ്യങ്ങളും ;

film news home-slider kerala news
To be honest, for the first time a press meet by AMMA made more sense than that of WCC…
ദൃശ്യ മാധ്യമങ്ങൾ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമാണ് അമ്മ – ഡബ്ല്യൂ സി സി തർക്കം… ശരിക്കും എന്താണ് നടക്കുന്നതെന്ന് യുക്തിപരമായി ചിന്തിച്ചു നോക്കാം…
1. ഫെബ്രുവരി 17ആം തീയതി മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെടുന്നു..
2. കുറ്റക്കാരായ പൾസർ സുനി ഉൾപ്പടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.. ഇതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സമാനമായ കുറ്റകൃത്യങ്ങൾ പ്രതി ഇതിനു മുൻപും നടത്തിയിട്ടുണ്ടെന്ന് പോലീസ് വിശദീകരിക്കുന്നു…
3. അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷം സുനിയുടെ പുതിയ വെളിപ്പെടുത്തൽ പ്രകാരം മലയാളത്തിലെ പ്രമുഖ നടനായ ദിലീപിനെ ജൂലൈ മാസം 10ആം തീയതി പോലീസ് അറസ്റ്റ് ചെയ്യുന്നു..
4. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിറ്റേ ദിവസം തന്നെ അമ്മ സംഘടന ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതായി പ്രസ്താവന ഇറക്കുന്നു…
5. നവംബർ മാസം 1ആം തീയതി ഔദ്യോഗികമായി സിനിമയിലെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി മഞ്ജു വാരിയരുടെ നേതൃത്വത്തിൽ  ഡബ്ള്യു സി സി എന്ന സംഘടനാ രൂപീകരിക്കുന്നു.
ഇത് വരെ നടന്ന കാര്യങ്ങൾ മലയാളികളെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റുമായി വിശദമായി കണ്ടതാണ്..
ഇനിയുള്ള കാര്യങ്ങൾ നടന്നതെല്ലാം 2018ലെ അമ്മ ജനറൽ ബോഡി മീറ്റിംഗിന് ശേഷമാണു..
ദിലീപിനെ പുറത്താക്കാനുള്ള നടപടി ജനറൽ ബോഡിയിലെ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മരവിപ്പിക്കുന്നു…
എനിക്ക് വ്യക്തിപരമായി ഒട്ടും യോജിപ്പില്ലാത്ത പ്രവർത്തി തന്നെയാണിത്…
എന്നാൽ ഡബ്ള്യു സി സി എന്ന സംഘടനയുടെ ഉദ്ദേശശുദ്ധി എന്താണ് എന്ന് ഞാനിപ്പോൾ സംശയിക്കുന്നു.. അതിനുള്ള കാരണങ്ങൾ പറയാം..
1. ദിലീപ് എന്ന വ്യക്തിയെ അമ്മ എന്ന സംഘടനയിൽ നിന്ന് പുറത്താക്കണം അയാളെ സിനിമയിൽ നിന്നും ഒറ്റപ്പെടുത്തണം  എന്നുള്ള ആവിശ്യങ്ങൾ  ഉന്നയിക്കാനല്ലാതെ മറ്റേതെങ്കിലും വിഷയത്തിൽ ഡബ്ല്യൂ സി സി ശക്തമായി ഇടപെടുന്നതോ  പരിഹരിക്കുന്നതോ നമ്മളാരും കണ്ടിട്ടില്ല..
മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായക സഹായം ആവശ്യപ്പെട്ടിട്ടും ഡബ്ള്യു സി സിയിൽ നിന്ന് കിട്ടിയില്ല എന്ന് തുറന്നു പറയുകയും ചെയ്തു…
2. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനം തികച്ചും പ്രഹസനം മാത്രം ആയിരുന്നില്ലേ.. ദിലീപ് 10ആം തീയതി അമ്മക്ക് രാജി കത്ത് നൽകി എന്ന് ചില മാധ്യമങ്ങളെങ്കിലും സൂചിപ്പിച്ചിരുന്നു.. ഔദ്യോഗികമായി അമ്മ സംഘടനയിൽ നിന്നും അറിയിപ്പ് ഒന്നും കിട്ടാത്തതിനാൽ ആരും വാർത്തയായി പ്രസിദ്ധീകരിച്ചില്ല..
എന്നാൽ അത് നടന്ന് 3 ദിവസത്തിനകം ഇങ്ങനൊരു പത്ര സമ്മേളനം നടത്തിയതിനു പിന്നിലുള്ള ചേതോവികാരം എന്തായിരുന്നു..
അവർ നടിക്കൊപ്പമാണ് അമ്മ നടിക്കെതിരാണ് എന്ന് ആരെയൊക്കെയോ കാണിക്കാനുള്ള വ്യഗ്രത പോലെ തോന്നിപ്പിക്കുന്നു പലതും…
ഇന്നലത്തെ പത്ര സമ്മേളനം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പല സ്ഥലങ്ങളിലും പ്രചരിച്ചത് ഡബ്ള്യു സി സിയുടെ പത്രസമ്മേളനം.. പല വെളിപ്പെടുത്തലുകളും ഉണ്ടാകും..
മീ ടൂ ഹാഷ് ടാഗും ഉണ്ട്..
എന്തിനായിരുന്നു ആ ചീപ് പ്രൊമോഷൻ ടെക്‌നിക്..
അവിടെ ഉന്നയിച്ച ഒരു മീ ടൂ ആരോപണം പോലും വ്യക്തതയുള്ളതായിരുന്നില്ല..
അർച്ചന എന്ന സ്ത്രീ ആരോപിച്ച കാര്യങ്ങൾക്ക് വ്യക്തമായി ബി ഉണ്ണികൃഷ്ണൻ മറുപടി കൊടുത്തതാണ്… ആരോപിക്കപ്പെട്ട വ്യക്തിയെ  11 മാസം സിനിമയിൽ നിന്ന് വിലക്കിയിരുന്നു.. ഇന്ന് അയാളെ വീണ്ടും അനിശ്ചിത കാലത്തേക്ക് വിലക്കി കൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നു… പോലീസിൽ കേസ് കൈമാറാം എന്ന് നിർദ്ദേശിച്ചപ്പോൾ ഈ പെൺകുട്ടി തന്നെ വേണ്ട എന്ന് പറഞ്ഞു…
ഇതല്ലാതെ ആ സംഘടനക്ക് അതിന്റെ പരിമിതിക്കുള്ളിൽ നിന്ന് വേറെ എന്താണ് ചെയ്യാൻ കഴിയുക.. അപ്പോൾ പിന്നെ എന്ത് നീതി നിഷേധമാണ് അവർ പറയുന്നത്..
പാർവതി മുൻപൊരു അഭിമുഖത്തിൽ അഭിമുഖത്തിൽ അവർക്കും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു.. ഇപ്പോൾ മീ ടൂ ക്യാമ്പയിൻ ഇത്രയും ശക്തിയാർജ്ജിച്ചു നിൽക്കുന്ന സമയത്തു എന്ത് കൊണ്ട് അവർ പോലും ഒന്നും പുറത്തു പറയുന്നില്ല…!!
ആ നടിമാരുടെ പേരുകൾ മോഹൻലാൽ എന്ന അമ്മ പ്രസിഡന്റ് പറഞ്ഞില്ല പകരം അവരെ ‘ നടിമാർ ‘ എന്ന് വിളിച്ചു അധിക്ഷേപിച്ചു എന്നാണ് മറ്റൊരു ആരോപണം.. അതിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.. കാരണം അതിന് മറുപടികൾ അർഹിക്കുന്നില്ല..
ഈ ആരോപണം പറഞ്ഞവർ മോഹൻലാലിനെ അങ്ങേരെന്നും അയാളെന്നും വിളിച്ചത് നമ്മളെല്ലാം കണ്ടതാണ്..
പിന്നെ അവർ പറഞ്ഞത് നടപടി വൈകിപ്പിക്കുകയാണ് എന്നാണ്.. ഓഗസ്റ്റ് മാസം 7ആം തിയതി അവർ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു ഇപ്പോൾ രണ്ട് മാസം ആകുന്നതേയുള്ളു.. 10 ദിവസമാണ് അമ്മ ആവശ്യപ്പെട്ടിരുന്ന സമയം.. എന്നാൽ കേരളം മൊത്തം പ്രളയത്തെ അഭിമുഖീകരിച്ച നാളുകളായിരുന്നു അതിനു ശേഷമുള്ള ഒരു മാസം.. ആ സമയത്തു ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമാണിതെന്ന് ആർക്കും അഭിപ്രായമുണ്ടാവില്ല…
എന്നാൽ പെട്ടെന്ന് ദിലീപ് രാജി നൽകി എന്ന സൂചന കിട്ടിയപ്പോൾ ഇങ്ങനെ ഒരു പത്ര സമ്മേളനം നടത്തി ഒട്ടും വ്യക്തതയില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചത് എന്റെ യുക്തിക്ക് ഒട്ടും ശെരിയായി തോന്നിക്കുന്നില്ല..
അത് പോലെ തന്നെ ഡബ്ള്യു സി സിയുടെ പേജിൽ പോയി മോശം കമെന്റുകൾ പോസ്റ്റ് ചെയ്യുന്നതൊക്കെ മോഹൻലാലോ മമ്മൂട്ടിയോ പറഞ്ഞിട്ടാണെന്ന് ആരോപിക്കുന്നതോ അതല്ലെങ്കിൽ അങ്ങനെ പോസ്റ്റ് ചെയ്യുന്നവരെ മോഹൻലാലും മമ്മൂട്ടിയും പറഞ്ഞു മനസിലാക്കണം എന്നൊക്കെ പറയുന്നതോ  എത്ര ബാലിശമായ കാര്യങ്ങളാണ്…
ശരിക്കും ഡബ്ള്യു സി സിയുടെ അജണ്ട ദിലീപിനെ അമ്മ പുറത്താക്കുക, ദിലീപിനെ സിനിമയിൽ നിന്ന് വിലക്കുക…
ഇത് രണ്ടും മാത്രമാണെന്ന് ചിന്തിച്ചാൽ ആർക്കും തെറ്റ് പറയാൻ കഴിയില്ല…
ഡബ്ള്യു സി സിയെ എതിർക്കുന്നവർ ആക്രമിക്കപ്പെട്ട നടിക്കെതിരാണ് എന്നൊരു പൊതു ബോധം സൃഷ്ടിക്കാൻ അവർ മനഃപൂർവം ശ്രമിക്കുന്നത് പോലൊരു തോന്നൽ…
അമ്മക്കെതിരെ എന്ത് പറഞ്ഞാലും അതിനെ സെൻസേഷനലൈസ് ചെയ്യുന്ന ഒരു പ്രവണതയാണ് മാധ്യമങ്ങളിൽ നിന്ന് കണ്ടു വരുന്നത്…
അമ്മ എന്ന സംഘടനയെയും മലയാളത്തിലെ പ്രധാന മുൻനിര നടന്മാരെയും കുറ്റപ്പെടുത്തിയാൽ  തങ്ങളും ബുദ്ധിജീവികളും ചിന്തകരും ആകും എന്നൊരു മിഥ്യാധാരണ പലർക്കും ഉള്ളതായി തോന്നുന്നു..
ഈ ആവേശം മറ്റൊരു കാര്യത്തിലും ആരും കാണിച്ചു കണ്ടിട്ടില്ല.. ഒരു സ്ത്രീ പുറത്തു പറയുകയാണ് ഒരു എം എൽ എ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന്.. അയാൾ ഇന്നും എം എൽ എ ആയി തുടരുകയാണ്.. അയാൾ അയാളുടെ സംഘടനയിൽ നിന്ന് പോയിട്ട് നമ്മൾ തിരഞ്ഞെടുത്തു വിട്ട സ്ഥാനത്തു നിന്ന് പോലും ഒഴിയുന്നില്ല.. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സ്ഥാനമാണ് അയാൾ വഹിക്കുന്നത് എന്നോർക്കണം..
അതിലും വലുതാണോ സിനിമയിലെ നടിനടന്മാർക്ക് വേണ്ടിയുണ്ടാക്കിയ ഒരു സംഘടനക്കുള്ളിലെ ഒരു വ്യക്തിയുടെ അംഗത്വം…
കേരളം ഇന്ന് അന്തിചർച്ച ചെയ്യുന്ന വിഷയം എത്ര അപഹാസ്യമാണ്.. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടേണ്ടത് കോടതിയിൽ നിന്നാണ്… അത് കിട്ടുക തന്നെ ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കാം… അതിനെ ചൂഷണം ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.. ആ നടിയുടെ പേരും പറഞ്ഞു നടത്തുന്ന പ്രഹസനങ്ങൾ അതിരു കടക്കുന്നതായി തോന്നുന്നു…
മറ്റെല്ലാ ചിന്തകളും മാറ്റി വച്ച് ചിന്തിച്ചാൽ എന്തൊക്കെയോ അജണ്ടകൾ നടപ്പാക്കുന്നത് പോലൊരു തോന്നൽ..
#അമ്മക്കൊപ്പവുമില്ല #ഡബ്ള്യുസിസിക്കൊപ്പവുമില്ല..
സത്യം തെളിയട്ടെ… എന്നിട്ട് ആരെയാന്നു വച്ചാൽ കുരിശിലേറ്റാം…. !!!

Leave a Reply

Your email address will not be published. Required fields are marked *