അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സ്‌ആപ്പ് സന്ദേശം പുറത്ത്; പൊതുജനങ്ങളുടെ കൈയടി ‘അമ്മക്ക് ‘ ആവശ്യമില്ല

home-slider kerala movies

കൊച്ചി:അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയുടെആവശ്യവുമില്ല. താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുള്ള നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്‍റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സാപ്പ് സന്ദേശമാണ് ഒരു സ്വകാര്യ ചാനല്‍ വഴി പുറത്തായത്.

രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസ്താവനകള്‍ ചാനലുകളില്‍ പേര് വരാന്‍ വേണ്ടി മാത്രമാണ്. പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്കുമാര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു.രാജിവച്ച നാലു നടിമാരെയും ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. അമ്മയില്‍ സ്ഥിരം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സിനിമയിലും അമ്മയിലും സജീവമല്ലാത്തവരാണ് രാജി വെച്ചതെന്നും അദ്ദേഹത്തിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *