‘അമ്മ അവൾക്കൊപ്പമോ അവനൊപ്പമോ ? അറിയാം ഓഗസ്റ്റ് 7 നു ; ഡബ്‌ളിയുസിസി – താരസംഘടന ചര്‍ച്ച ആഗസ്‌റ്റ്‌ ഏഴിന്‌;

home-slider kerala movies

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തതാണ് എഎംഎംഎയുടെ ഡബ്ല്യൂസിസിയും തമ്മിലുള്ള പ്രശ്‌നങ്ങളെ തുറന്ന പോരിലേക്ക് എത്തിച്ചത്. താരസംഘടനയിലെ കൊള്ളരുതായ്മകള്‍ പലതും വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ പൊതുമധ്യത്തില്‍ വിളിച്ച്‌ പറഞ്ഞു.

ഡബ്ല്യൂസിസിയെ ശത്രുക്കളായി കണ്ട് മാറ്റി നിര്‍ത്തിയാല്‍ അപകടമാണ് എന്ന ബോധ്യം അമ്മയ്ക്ക് വന്ന് തുടങ്ങിയത് വനിതാ സംഘടനയ്ക്ക് ലഭിക്കുന്ന പൊതു സമൂഹത്തിന്റെ പിന്തുണ കണ്ടതോട് കൂടിയാണ്. നടിമാരുടെ ആവശ്യത്തിന് ഒടുക്കം താരസംഘടന വഴങ്ങിയിരിക്കുന്നു.

 

ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സെക്രട്ടറിയായ ഇടവേള ബാബുവിന് നടിമാര്‍ കത്തെഴുതിയിരുന്നു. പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നീ നടിമാര്‍ ചേര്‍ന്നാണ് കത്തെഴുതിയത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ പ്രതിഷേധ സൂചകമായി രാജി വെച്ചതിന് പിന്നാലെ ആയിരുന്നു മറ്റുള്ളവര്‍ ചേര്‍ന്ന് കത്ത് നല്‍കിയത്. ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അമ്മ ഉറപ്പും നല്‍കി.

 

വിദേശത്തുള്ള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തിരികെ വന്നതിന് ശേഷം നടിമാരുമായി ചര്‍ച്ച നടത്താം എന്നായിരുന്ന അമ്മ നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ചയുടെ തിയ്യതി അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നില്ല. ഇക്കാര്യം ഡബ്ല്യൂസിസി ഇടയ്ക്ക് വിമര്‍ശനമായി ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ചര്‍ച്ചയുടെ തിയ്യതി അമ്മ പ്രഖ്യാപിച്ചിരിക്കുന്നത്.

അമ്മ നേതൃത്വത്തിലുള്ളത് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള, ചിലരുടെ നോമിനികളാണെന്ന് ഡബ്ല്യൂസിസി ആരോപിച്ചിരുന്നു. നേതൃത്വത്തിലുള്ള മുകേഷും ഗണേഷും അടക്കമുള്ളവര്‍ കടുത്ത ദിലീപ് പക്ഷക്കാരാണ് എന്നത് പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. നടിമാരോട് ഗണേഷിനുള്ള നിലപാട് എന്തെന്നത് ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നടിമാര്‍ക്ക് നേരെയുണ്ടാവാന്‍ പോകുന്ന നിലപാട് എന്തെന്നത് ഊഹിക്കാവുന്നതാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *