അമ്മയുടെ വിയോഗം താങ്ങാനാവാതെ ഖുഷിയും ജാന്‍വിയും, വേദനയടാക്കാനാവാതെ ബോണി കപൂറും!

film news home-slider indian

ശ്രീദേവി ദുബായിലേക്ക് പോയത് കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ വേണ്ടിയായിരുന്നു. ബോണി കപൂറും ഖുഷി കപൂറും ശ്രീദേവിക്കൊപ്പം പോയിരുന്നു . സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായരുന്ന ശ്രീദേവി വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു .

സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷവും ദുബായില്‍ താമസിച്ചത്. വിവാഹത്തിന് ശേഷമുള്ള വിരുന്നില്‍ പങ്കെടുക്കുന്നതിന് വേണ്ടി ശ്രീദേവിയെ വിളിക്കാന്‍ പോയപ്പോഴാണ് ശ്രീദേവി അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ വീണ് കിടക്കുന്നത് കണ്ടതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു . ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടത്.

സിനിമാലോകത്തെയും താരകുടുംബത്തെയും ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്.ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ബോണി കപൂര്‍ ഇതുവരെ മുക്തനായിട്ടില്ല. മക്കള്‍ രണ്ടുപേരും ഈ വിയോഗം തകർന്ന അവസ്‌ഥയിലാണെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *