അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ സ്​ത്രീ കൊല്ലപ്പെട്ടു

home-slider news

ലോസ്​ എയ്​ഞ്ചലസ്​: അമേരിക്കയിലെ ലോസ്​ എയ്​ഞ്ചലസില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഒരു സ്​ത്രീ കൊല്ലപ്പെട്ടു. വെടിവെപ്പ്​ നടത്തിയ അക്രമിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല.

മുത്തശിയേയും കാമുകിയേയും വെടിവെച്ച്‌​ പൊലീസിനെ വെട്ടിച്ച്‌​ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അക്രമി ​സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്​. പരിക്കേറ്റ ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിന്തുടര്‍ന്ന്​ പൊലീസും ഇവിടെ എത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ്​ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്ന സ്​ത്രീകളിലൊരാള്‍ കൊല്ലപ്പെട്ടത്​. ഒരാള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. തുടര്‍ന്ന്​ സൂപ്പര്‍മാര്‍ക്കറ്റിന്​ പുറത്തെത്തിയ അക്രമിയെ പൊലീസ്​ പിടുകൂടുകയായിരുന്നു.

ഉച്ചക്ക്​ 1:30ഒാടെയാണ്​ സൗത്ത്​ ലോസ്​എയ്​ഞ്ചല്‍സിലെ വീട്ടില്‍ വെച്ച്‌​ അക്രമി മുത്തശിയേയും കാമുകിയേയും വെടിവെച്ചതെന്നാണ്​ പൊലീസ്​ നിഗമനം. തുടര്‍ന്ന്​ ത​​െന്‍റ ടോയോട്ട കാമ്രി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കാര്‍ തടയാന്‍ ​പൊലീസ്​ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *