അമിത് ഷായ്ക്ക് പല ആഗ്രഹങ്ങളും കാണും.. പക്ഷേ, അതിന് പറ്റിയ മണ്ണല്ല ഇത്….; കൈയടി നേടി പിണറായിയുടെ കൊലമാസ് ഡയലോഗ് ;

home-slider kerala politics

ശബരിമലയെ കലാപഭൂമിയാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിശ്വാസികളുടെയും ഒപ്പം സര്‍ക്കാരുണ്ടാകും.

ശബരിമലയെ ക്രിമിനലുകളുടെ കേന്ദ്രമാക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് നടന്ന എല്‍ഡിഎഫ് മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് പല ആഗ്രഹങ്ങളും കാണും. അത് ചിലയിടങ്ങളിലൊക്കെ അവര്‍ നടപ്പിലാക്കിയിട്ടുമുണ്ട്.

പക്ഷേ, അതിന് പറ്റിയ മണ്ണല്ല ഇത്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്ബിസ്വാമികളുടെയും അയ്യങ്കാളിയുടെയുമൊക്കെ പിന്തുടര്‍ച്ചക്കാരായി നില്‍ക്കുന്നവര്‍ അത് സമ്മതിച്ച്‌ തരികയുമില്ല.

ജനങ്ങള്‍ ഒന്നാകെ അധികാരത്തിലെത്തിച്ച സര്‍ക്കാരാണിത്. ബിജെപിക്ക് ഒരുസീറ്റ് കിട്ടിയത് എങ്ങനെയെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ മനസ് പൂര്‍ണമായും ബിജെപിയിലാണ്.

അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് ഓര്‍ത്തോളണം. കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണില്‍ പ്രയോഗിക്കാമെന്നു വച്ചാല്‍ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായി ഇവിടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിക്കില്ല. അതുകൊണ്ടാണ് എസ്.എന്‍.ഡി.പിയേയും ചേര്‍ത്ത് ഞങ്ങള്‍ സമരത്തിനിറങ്ങുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങളെക്കണ്ട് അതിനിറങ്ങേണ്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി മറുപടി നല്‍കിയത്.

ഏതെങ്കിലും ഒരു കൂട്ടര്‍ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സര്‍ക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം. ഈ കാണുന്ന ജനസഞ്ചയം തിരഞ്ഞെടുത്തതാണ്. നിങ്ങള്‍ക്കൊരു സീറ്റ് ഇപ്പോള്‍ കിട്ടിയത് നിങ്ങളുടെ മിടുക്ക് കൊണ്ടല്ലെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ക്കം എല്ലാവര്‍ക്കുമറിയാം. അതിന് കാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ ശരീരം മാത്രമാണ് സ്വന്തം പാര്‍ട്ടിയിലുള്ളത്. അവര്‍ നേരത്തെതന്നെ അങ്ങോട്ട് പോകാനിരുന്നവരാണ്.

കിട്ടുന്ന അവസരത്തിലൊക്കെ ചെന്നിത്തല ബിജെപിയെ പിന്താങ്ങുന്നുണ്ട്. സ്വയം നാശത്തിലേക്ക് പോകുകയാണെന്ന് കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കണം. രാജ്യത്ത് പലയിടത്തും ഇങ്ങനെ കണ്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Leave a Reply

Your email address will not be published. Required fields are marked *