അഭിമാനിക്കാം നമുക്ക് നമ്മുടെ രാജ്യത്തെ ഓർത്തു ; കേരളത്തെ കൈപിടിച്ചുയർത്താൻ, സഹായിക്കാൻ പരസ്പരം മത്സരിച്ചു ഇന്ത്യൻ സംസ്ഥാന സർക്കാരുകൾ ; വിദേശത്തു നിന്നും സ്വദേശത്തു നിന്നും നിരവധി സഹായ ഹസ്തങ്ങൾ;

home-slider indian kerala

ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധത്തില്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്.

മെയ് 29-ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്ബുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.

 

വിദേശത്തു നിന്നും സ്വദേശത്തു നിന്നും രാജ്യത്തിന് സഹായം പ്രവഹിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസത്തിന് നല്‍കുന്ന ഫണ്ട് അപര്യാപ്തമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിവിധ കോണുകളില്‍ നിന്നും സഹായം എത്തുന്നതും. പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിന് സഹായഹസ്തം നീട്ടിയത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു.

ഗുജറാത്ത് സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും കേരളത്തിന് ധനസഹായം വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തെത്തി. കേരളത്തിന് പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായമായി 20 കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. നേരത്തെ, അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ തുക അനുവദിക്കാന്‍ ഇന്നു തീരുമാനിക്കുകയായിരുന്നു. കഴിയാവുന്ന സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്നു ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വടകര സ്വദേശിയായ മഹാരാഷ്ട്ര അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്‍ ആണ് കേരള സര്‍ക്കാരുമാരുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയുടെ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മഹാഷ്ട്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാറും കേരളതതിന് ധനസഹായം വാഗ്ദാനം ചെയ്തത്. പത്ത് കോടി നല്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇരു സര്‍ക്കാറുകള്‍ കൂടാതെ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് ധനസഹായവുമായെത്തിയത്. രണ്ട് കോടി മുതല്‍ 25 കോടി വരെയാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന് സഹായം ലഭിച്ചത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അടക്കം ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവയെല്ലാം.

ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മുന്നൂറിലേറെ പേരാണ്. ആയിരക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളവും ഭക്ഷണവുമില്ലാതെ അവശനിലയിലാണ്. മൂന്ന് ലക്ഷത്തോളം പേര്‍ കിടപ്പാടം നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാംപുകളിലാണ്. നൂറ് വര്‍ഷത്തിനിടയില്‍ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള എല്ലാ അപേക്ഷകളും നിര്‍ദ്ദേശങ്ങളും കേന്ദ്രം ഇതുവരെയും അംഗീകരിച്ചിട്ടില്ല.

നേരത്തെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു.എ.ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കേരളം പ്രളയത്തിലൂടെ കടന്നുപോകുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ യു.എ.ഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കും.അടിയന്തര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രളയ ബാധിതരെ സഹായിക്കാനും പിന്തുണയ്ക്കാനും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിന് അടിയന്തര സഹായമായി അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുള്ള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *